INDIALATEST NEWS

ചിലെ പ്രസിഡന്റ് ഇന്ത്യ സന്ദർശിക്കും


ന്യൂഡൽഹി ∙ ലാറ്റിൻ അമേരിക്കൻ രാജ്യമായ ചിലെയുടെ പ്രസിഡന്റ് ഗബ്രിയേൽ ബോറിക് ഏപ്രിൽ 1 മുതൽ 5 വരെ ഇന്ത്യ സന്ദർശിക്കും. മന്ത്രിമാർ, പാർലമെന്റ് അംഗങ്ങൾ, ബിസിനസ് പ്രമുഖർ തുടങ്ങിയവരുടെ പ്രതിനിധി സംഘവും ഇദ്ദേഹത്തിനൊപ്പം ഇന്ത്യയിലെത്തും. 2022 മേയിൽ പദവിയിലെത്തിയ ഗബ്രിയേൽ ബോറിക്കിന്റെ ആദ്യ ഇന്ത്യ സന്ദർശനമാണിത്. ഏപ്രിൽ ഒന്നിനു പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ചർച്ച നടത്തും. രാഷ്ട്രപതി ദ്രൗപദി മുർമുവും അദ്ദേഹത്തിനു വിരുന്നൊരുക്കും.


Source link

Related Articles

Back to top button