INDIA

ഉൾനാടൻ ജലഗതാഗതം: കൂടുതൽ സുരക്ഷാ, നിരീക്ഷണ സംവിധാനം; കരട് നിർദേശങ്ങളുമായി തുറമുഖ മന്ത്രാലയം


ന്യൂഡൽഹി ∙ യാത്രാബോട്ട് അടക്കമുള്ള ഉൾനാടൻ ജലയാനങ്ങൾക്കു കൂടുതൽ സുരക്ഷാസംവിധാനങ്ങൾ നിർബന്ധമാക്കാനും കേന്ദ്രീകൃത നിരീക്ഷണസംവിധാനം ഏർപ്പെടുത്താനും കേന്ദ്ര തുറമുഖ മന്ത്രാലയം ലക്ഷ്യമിടുന്നു. യാനങ്ങളെ തിരിച്ചറിയാൻ ഓട്ടമാറ്റിക് ഐഡന്റിഫിക്കേഷൻ സിസ്റ്റം (എഐഎസ്), നിരീക്ഷിക്കാൻ വെസൽ ട്രാഫിക് മാനേജ്മെന്റ് സിസ്റ്റം (വിടിഎംഎസ്) എന്നീ നിർദേശങ്ങൾ മന്ത്രാലയം പുറത്തിറക്കിയ ഉൾനാടൻ ജലയാന നിയമത്തിലെ ഇൻലാൻഡ് റിവർ ട്രാഫിക് ആൻഡ് നാവിഗേഷൻ സിസ്റ്റം സംബന്ധിച്ച ചട്ടഭേദഗതിയുടെ കരടിലുണ്ട്. ഒരു മാസത്തിനകം അഭിപ്രായങ്ങൾ അറിയിക്കണം.  നിർദേശങ്ങൾ ഇങ്ങനെ:  ∙ ഉൾനാടൻ ജലയാനങ്ങൾ, അവയുടെ സ്ഥാനം, വഴി, ലക്ഷ്യം എന്നിവ ദേശീയ ജലപാതയുടെയും ഉൾനാടൻ ജലപാതകളുടെയും പ്രധാന ഇടങ്ങളിൽ സ്ഥാപിക്കുന്ന വിടിഎംഎസ് കേന്ദ്രത്തെ അറിയിക്കണം. വിടിഎംഎസ് കേന്ദ്രം യാനങ്ങളെ നിരീക്ഷിക്കുകയും കൂട്ടിയിടിയടക്കമുള്ള അപകടങ്ങൾ ഒഴിവാക്കാൻ നിർദേശങ്ങൾ നൽകുകയും ചെയ്യണം.∙ കാലാവസ്ഥ, ജലനിരപ്പ്, ജലപാതകളിലെ നിയന്ത്രണങ്ങൾ തുടങ്ങിയ വിവരങ്ങൾ യാനങ്ങൾക്കു ലഭ്യമാക്കണം. നിരോധിത മേഖലകളിൽ പ്രവേശിക്കുന്ന യാനങ്ങൾക്കു മുന്നറിയിപ്പു നൽകണം. ആഴം കുറഞ്ഞ ഭാഗങ്ങൾ, പരിസ്ഥിതി ദുർബല പ്രദേശങ്ങൾ എന്നിവയുടെ വിവരങ്ങളും അറിയിക്കണം.


Source link

Related Articles

Back to top button