KERALAMLATEST NEWS
ലിഡ ജേക്കബ്ബിന്റെ ഭർത്താവ് ജേക്കബ്ബ് പുന്നൻ അന്തരിച്ചു

കോഴിക്കോട്: പൊതുവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന ലിഡ ജേക്കബിന്റെ ഭർത്താവ് മുക്കം ഫാത്തിമ എസ്റ്റേറ്റ് പാറത്തോട് ജേക്കബ്ബ് പുന്നൻ (80) നിര്യാതനായി. തൊടുപുഴ പച്ചിക്കര കുടുംബാംഗമാണ്. ഐ.ഐ.ടി ഖാർഖ്പൂരിൽ നിന്ന് മൈനിംഗ് എൻജിനിയറിംഗിൽ ബിരുദാനന്തര ബിരുദം നേടിയ ശേഷം ഇന്ത്യൻ സ്കൂൾ ഒഫ് മൈൻസ് (ധൻബാദ്), കുണ്ടറ സെറാമിക്സ്, സൗദിയിലെ സിമന്റ് ഫാക്ടറി, തിരുവനന്തപുരം ഇംഗ്ലീഷ് ഇൻഡ്യൻ ക്ലെയ്സ് എന്നിവിടങ്ങളിൽ സേവനമനുഷ്ടിച്ചു. മൈനിംഗ് കൺസെൾട്ടന്റായി പ്രവർത്തിക്കുകയായിരുന്നു.
മക്കൾ: സുരേഷ് ജേക്കബ്ബ് (എൻജിനിയർ, സൗദി അരാംകോ), ഡോ. ഡേവിഡ് ജേക്കബ് (ഗവ. ഹോസ്‌പിറ്റൽ ഷാർജ). മരുമക്കൾ: രശ്മി (ദമാം), ഡോ. ആൽഫി (ദുബായ്). പൊതുദർശനം ശനിയാഴ്ച രാവിലെ 10 മുതൽ എറണാകുളം പനമ്പിള്ളി നഗർ ആർ.ഡി.എസ് അവന്യുവിൽ. സംസ്കാര ശുശ്രൂഷകൾ മൂന്നിന് എളങ്കുളം ലിറ്റിൽ ഫ്ലവർ ദേവാലയത്തിൽ.
Source link