INDIA
ഡോ. റോയി കള്ളിവയലിൽ ലോകാരോഗ്യസംഘടന പ്രതിനിധി

ന്യൂഡൽഹി: ലോകാരോഗ്യ സംഘടനയുടെ ദക്ഷിണേഷ്യൻ പ്രതിനിധിയായി ഡോ. റോയി ഏബ്രഹാം കള്ളിവയലിൽ നിയമിക്കപ്പെട്ടു. ലോക മാനസികാരോഗ്യ ഫെഡറേഷൻ (ഡബ്ല്യുഎഫ്എംഎച്ച്) വൈസ് പ്രസിഡന്റാണ്. തിരുവല്ല പുഷ്പഗിരി മെഡിക്കൽ കോളജിലും പാലാ മാർ സ്ലീവാ മെഡിസിറ്റിയിലും സൈക്യാട്രി വിഭാഗം പ്രഫസറാണ് പാലാ സ്വദേശിയായ ഡോ. റോയ്.
Source link