KERALAM
ചികിത്സാരംഗം ആരുടെയും കുത്തകയല്ല: ഐ.എച്ച്.എം.എ

കോഴിക്കോട്: ത്വക് രോഗത്തിന് ചികിത്സിക്കുന്ന ആയുഷ് രംഗത്തുള്ളവർ വ്യാജന്മാരാണെന്ന രീതിയിൽ ഇന്ത്യൻ അസോസിയേഷൻ ഒഫ് ഡെർമറ്റോളജിസ്റ്റ് വ്യാജ പ്രചാരണം നടത്തുന്നുവെന്ന് ഇന്ത്യൻ ഹോമിയോപ്പതിക് മെഡിക്കൽ അസോസിയേഷൻ (ഐ.എച്ച്.എം.എ). ചികിത്സാരംഗം ആരുടെയും കുത്തകയല്ല. രോഗികൾക്ക് ഇഷ്ടാനുസരണം ചികിത്സ നേടാനുള്ള അവകാശമുണ്ട്. പൊതുജന ആരോഗ്യ ആക്ട് പ്രകാരം വിവിധ ചികിത്സാ ശാഖകളെ നിയന്ത്രിക്കുന്ന ശക്തമായ ചട്ടക്കൂടായി കേരള മെഡിക്കൽ കൗൺസിൽ സംസ്ഥാനത്തുണ്ട്. രജിസ്‌ട്രേഷനുള്ള ഏത് വിഭാഗത്തിലുള്ള ഡോക്ടർമാർക്കും ചികിത്സിക്കാൻ അവകാശമുണ്ട്. ത്വക് രോഗ, കോസ്‌മെറ്റിക് ചികിത്സകളിൽ ഏറെ ഫലപ്രദവും സുരക്ഷിതവുമാണ് ഹോമിയോപ്പതിയെന്നും ഐ.എച്ച്.എം.എ അറിയിച്ചു.
Source link