INDIA
ഇല്ലാത്ത വിധി: ജഡ്ജിക്കെതിരെ നടപടിക്ക് ശുപാർശ

ബെംഗളൂരു ∙ റിയൽ എസ്റ്റേറ്റ് കമ്പനിയുമായി ബന്ധപ്പെട്ട കേസിൽ, സുപ്രീം കോടതിയുടേതെന്ന പേരിൽ ഇല്ലാത്ത വിധികൾ പരാമർശിച്ച ബെംഗളൂരു സിറ്റി സിവിൽ കോടതി ജഡ്ജിക്കെതിരെ നടപടിയെടുക്കാൻ കർണാടക ഹൈക്കോടതി ശുപാർശ ചെയ്തു. 2 വിധികളെക്കുറിച്ചു പരാമർശം നടത്തിയ ജഡ്ജിക്കെതിരെ കർശന നടപടിയെടുക്കണമെന്ന് ജസ്റ്റിസ് ആർ.ദേവദാസാണ് ചീഫ് ജസ്റ്റിസിനു ശുപാർശ നൽകിയത്. റിയൽ എസ്റ്റേറ്റ് കമ്പനിയായ മന്ത്രി ഇൻഫ്രാസ്ട്രക്ചറിന് അനുകൂലമായ വിധി ചോദ്യംചെയ്ത് പണമിടപാടു സ്ഥാപനങ്ങളായ സമ്മാൻ ക്യാപ്പിറ്റലും സമ്മാൻ ഫിൻസെർവുമാണു ഹൈക്കോടതിയെ സമീപിച്ചത്.
Source link