INDIA

വന്യമൃഗ ശല്യം: കേരള കോൺഗ്രസ്-എം പാർലമെന്‍റ് മാർച്ച് നടത്തി


ന്യൂ​​​​ഡ​​​​ൽ​​​​ഹി: വ​​​​ന്യ​​​​മൃ​​​​ഗ​​​​ത്തെ ഉ​​​​പ​​​​ക​​​​ര​​​​ണ​​​​മാ​​​​യി ഉ​​​​പ​​​​യോ​​​​ഗി​​​​ച്ച് ക​​​​ർ​​​​ഷ​​​​ക​​​​രെ കു​​​​ടി​​​​യൊ​​​​ഴി​​​​പ്പി​​​​ക്കാ​​​​ൻ ശ്ര​​​​മം ന​​​​ട​​​​ക്കു​​​​ന്നു​​​​വെ​​​​ന്ന് കേ​​​​ര​​​​ള കോ​​​​ണ്‍​ഗ്ര​​​​സ്-​​​​എം ചെ​​​​യ​​​​ർ​​​​മാ​​​​ൻ ജോ​​​​സ് കെ. ​​​​മാ​​​​ണി എം​​​​പി. വ​​​​ന്യ​​​​മൃ​​​​ഗ​​​​ങ്ങ​​​​ൾ എ​​​​പ്പോ​​​​ൾ വേ​​​​ണ​​​​മെ​​​​ങ്കി​​​​ലും വ​​​​ന്ന് ആ​​​​ക്ര​​​​മി​​​​ക്കാ​​​​മെ​​​​ന്ന ഭീ​​​​തി​​​​യി​​​​ലാ​​​​ണു​​​ക​​​​ർ​​​​ഷ​​​​ക​​​​രെ​​​​ന്നും അ​​​​വ​​​​രു​​​​ടെ മ​​​​ക്ക​​​​ൾ​​​​ക്ക് സ്കൂ​​​​ളു​​​​ക​​​​ളി​​​​ൽ​​​പ്പോ​​​ലും പോ​​​കാ​​​​ൻ ഭ​​​യ​​​മാ​​​​ണെ​​​​ന്നും എം​​​​പി പ​​​​റ​​​​ഞ്ഞു. 1972ലെ ​​​​കേ​​​​ന്ദ്ര വ​​​​ന്യ​​​​ജീ​​​​വി സം​​​​ര​​​​ക്ഷ​​​​ണ നി​​​​യ​​​​മ​​​​വും വ​​​​ന്യ​​​​ജീ​​​​വി ആ​​​​ക്ര​​​​മ​​​​ണ​​​​ങ്ങ​​​​ൾ ത​​​​ട​​​​യു​​​​ന്ന​​​​തി​​​​ന് ദേ​​​​ശീ​​​​യ ദു​​​​ര​​​​ന്ത​​​​നി​​​​വാ​​​​ര​​​​ണ നി​​​​യ​​​​മ​​​​വും ഭേ​​​​ദ​​​​ഗ​​​​തി ചെ​​​​യ്യ​​​​ണ​​​​മെ​​​​ന്നാ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ട് കേ​​​​ര​​​​ള കോ​​​​ണ്‍​ഗ്ര​​​​സ്-​​​​എം ന്യൂ​​​​ഡ​​​​ൽ​​​​ഹി ജ​​​​ന്ത​​​​ർ മ​​​​ന്ദ​​​​റി​​​​ൽ ന​​​​ട​​​​ത്തി​​​​യ മാ​​​ർ​​​ച്ചും ധ​​​ർ​​​ണ​​​യും ഉ​​​​ദ്ഘാ​​​​ട​​​​നം ചെ​​​​യ്തു പ്ര​​​സം​​​ഗി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു അ​​​​ദ്ദേ​​​​ഹം. കേ​​​​ന്ദ്ര​​​​ത്തി​​​​ന്‍റെ ക​​​​ണ്ണ് തു​​​​റ​​​​പ്പി​​​​ക്കു​​​​ന്ന​​​​തു​​​വ​​​​രെ സ​​​​മ​​​​ര​​​പ​​​​രി​​​​പാ​​​​ടി​​​​ക​​​​ളു​​​​മാ​​​​യി മു​​​​ന്നോ​​​​ട്ടു​​​പോ​​​​കു​​​​മെ​​​​ന്നും എം​​​​പി വ്യ​​​​ക്ത​​​​മാ​​​​ക്കി. മു​​​​ൻ എം​​​​പി തോ​​​​മ​​​​സ് ചാ​​​​ഴി​​​​കാ​​​​ട​​​​ന്‍റെ അ​​​​ധ്യ​​​​ക്ഷ​​​​ത​​​​യി​​​​ൽ ന​​​ട​​​​ന്ന ധ​​​​ർ​​​​ണ​​​​യ്ക്ക് എ​​​ൽ​​​ഡി​​​എ​​​ഫ് എം​​​പി​​​മാ​​​രാ​​​യ കെ. ​​​​രാ​​​​ധാ​​​​കൃ​​​​ഷ്ണ​​​​ൻ, പി. ​​​​സ​​​​ന്തോ​​​​ഷ് കു​​​​മാ​​​​ർ, ജോ​​​​ണ്‍ ബ്രി​​​​ട്ടാ​​​​സ്, എ.​​​​എ. റ​​​​ഹീം, പി.​​​​പി. സു​​​​നീ​​​​ർ എ​​​​ന്നി​​​​വ​​​​ർ ഐ​​​​ക്യ​​​​ദാ​​​​ർ​​​​ഢ്യം അ​​​​റി​​​​യി​​​​ച്ചു. ചീ​​​​ഫ് വി​​​​പ്പ് ഡോ. ​​​​എ​​​​ൻ. ജ​​​​യ​​​​രാ​​​​ജ്, എം​​​​എ​​​​ൽ​​​​എ​​​​മാ​​​​രാ​​​​യ സെ​​​​ബാ​​​​സ്റ്റ്യ​​​​ൻ കു​​​​ള​​​​ത്തു​​​​ങ്ക​​​​ൽ, ജോ​​​​ബ് മൈ​​​​ക്കി​​​​ൾ, പ്ര​​​​മോ​​​​ദ് നാ​​​​രാ​​​​യ​​​​ണ​​​​ൻ, മു​​​​ൻ എം​​​​എ​​​​ൽ​​​​എ​​​​മാ​​​​രാ​​​​യ സ്റ്റീ​​​​ഫ​​​​ൻ ജോ​​​​ർ​​​​ജ്, ജോ​​​​ണി നെ​​​​ല്ലൂ​​​​ർ, നേ​​​​താ​​​​ക്ക​​​​ളാ​​​​യ റെ​​​​ജി കു​​​​ന്ന​​​​ങ്കോ​​​​ട്, ജോ​​​​സ് പു​​​​ത്ത​​​​ൻ​​​​കാ​​​​ല, സി​​​​റി​​​​യ​​​​ക് ചാ​​​​ഴി​​​കാ​​​​ട​​​​ൻ, ബ്രൈ​​​​റ്റ് വ​​​​ട്ട​​​​നി​​​​ര​​​​പ്പേ​​​​ൽ എ​​​​ന്നി​​​​വ​​​​ർ പ്ര​​​​സം​​​​ഗി​​​​ച്ചു.

ബേ​​​​ബി ഉ​​​​ഴു​​​​ത്തു​​​​വാ​​​​ൽ, ജോ​​​​ർ​​​​ജ്കു​​​​ട്ടി ആ​​​​ഗ​​​​സ്തി, മു​​​​ഹ​​​​മ്മ​​​​ദ് ഇ​​​​ക്ബാ​​​​ൽ, സാ​​​​ജ​​​​ൻ തൊ​​​​ടു​​​​ക​​​​യി​​​​ൽ, ജോ​​​​സ് പാ​​​​ല​​​​ത്തി​​​​നാ​​​​ൽ, സ​​​​ജി അ​​​​ല​​​​ക്സ്, രാ​​​​രി​​​​ച്ച​​​​ൻ നീ​​​​റ​​​​ണാ​​​​ക്കു​​​​ന്നേ​​​​ൽ, തോ​​​​മ​​​​സ്കു​​​​ട്ടി വ​​​​ട്ട​​​​ക്കാ​​​​ട്ട്, മാ​​​​ത്യൂ​​​​സ് കെ. ​​​​ലൂ​​​​ക്കോ​​​​സ്, ജോ​​​​സ് പാ​​​​റേ​​​​ക്കാ​​​​ട്ട്, സു​​​​മേ​​​​ഷ് ആ​​​​ൻ​​​​ഡ്രൂ​​​​സ്, ടോ​​​​ബി​​​​ൻ കെ. ​​​​അ​​​​ല​​​​ക്സ്, മാ​​​​ത്യു ലൂ​​​​ക്ക്, സ​​​​ഹാ​​​​യ​​​​ദാ​​​​സ് നാ​​​​ടാ​​​​ർ, വ​​​​ഴു​​​​താ​​​​ന​​​​ത്ത് ബാ​​​​ല​​​​ച​​​​ന്ദ്ര​​​​ൻ, ടി.​​​​എം. ജോ​​​​സ​​​​ഫ്, ബെ​​​​ന്നി ക​​​​ക്കാ​​​​ട്, ജെ​​​​ന്നിം​​​​ഗ്സ് ജേ​​​​ക്ക​​​​ബ്, വി.​​​​ടി. ജോ​​​​സ​​​​ഫ്, കെ. ​​​​കു​​​​ശ​​​​ല​​​​കു​​​​മാ​​​​ർ, സ​​​​ജി സെ​​​​ബാ​​​​സ്റ്റ്യ​​​​ൻ, ചെ​​​​റി​​​​യാ​​​​ൻ പോ​​​​ള​​​​ച്ചി​​​​റ​​​​ക്ക​​​​ൽ, ജോ​​​​യി കൊ​​​​ന്ന​​​​ക്ക​​​​ൽ, സ​​​​ജി ജോ​​​​സ​​​​ഫ്, ബാ​​​​ബു ജോ​​​​സ​​​​ഫ്, ടോ​​​​മി ജോ​​​​സ​​​​ഫ്, സ​​​​ജി കു​​​​റ്റ്യാ​​​​നി​​​​മ​​​​റ്റം, ടോ​​​​മി കെ. ​​​​തോ​​​​മ​​​​സ്, ഉ​​​​ഷാ​​​​ല​​​​യം ശി​​​​വ​​​​രാ​​​​ജ​​​​ൻ, ജോ​​​​മോ​​​​ൻ വ​​​​ര​​​​ന്പേ​​​​ൽ, ഡൊ​​​​മി​​​​നി​​​​ക് ജോ​​​​സ​​​​ഫ്, ഷാ​​​​ജി ഓ​​​​ട്ട​​​​പ്പ​​​​ള്ളി​​​​ൽ, ടെ​​​​ഡി എം.​​​​തോ​​​​മ​​​​സ്, ഉ​​​​ണ്ണി​​​​ക്കൃ​​​​ഷ്ണ​​​​ൻ ഈ​​​​ച്ചേ​​​​ര​​​​ത്ത്, പി.​​​​എം. തോ​​​​മ​​​​സ് തു​​​​ട​​​​ങ്ങി​​​​യ മു​​​​തി​​​​ർ​​​​ന്ന നേ​​​​താ​​​​ക്ക​​​​ൾ പാ​​​​ർ​​​​ല​​​​മെ​​​​ന്‍റ് മാ​​​​ർ​​​​ച്ചി​​​​നും ധ​​​​ർ​​​​ണ​​​​യ്ക്കും നേ​​​​തൃ​​​​ത്വം ന​​​​ൽ​​​​കി.


Source link

Related Articles

Back to top button