INDIALATEST NEWS

നോട്ടുകെട്ട് സംഭവം: ജസ്റ്റിസ് വർമയ്ക്കെതിരെ കേസെടുക്കണമെന്ന് ബാർ അസോസിയേഷനുകൾ


ന്യൂഡൽഹി ∙ ഔദ്യോഗിക വസതിയോടുചേർന്ന സ്റ്റോർ മുറിയിൽ നോട്ടുകെട്ടുകൾ കണ്ടെത്തിയതുമായി ബന്ധപ്പെട്ട ആരോപണം നേരിടുന്ന ജസ്റ്റിസ് യശ്വന്ത് വർമയ്ക്കെതിരെ ക്രിമിനൽ അന്വേഷണം പ്രഖ്യാപിക്കണമെന്ന് കേരള ഹൈക്കോടതിയിലെ ഉൾപ്പെടെ ബാർ അസോസിയേഷനുകൾ സുപ്രീം കോടതി ചീഫ് ജസ്റ്റിസിനോട് ആവശ്യപ്പെട്ടു. അലഹാബാദ് ഹൈക്കോടതിയിലേക്കു ജസ്റ്റിസ് വർമയെ സ്ഥലംമാറ്റാനുള്ള ശുപാർശ മരവിപ്പിക്കണമെന്നും ചീഫ് ജസ്റ്റിസിനു നൽകിയ കത്തിലുണ്ട്. സ്ഥലംമാറ്റം പുനഃപരിശോധിക്കാമെന്ന് അസോസിയേഷൻ ഭാരവാഹികളോടു ചീഫ് ജസ്റ്റിസ് സൂചിപ്പിച്ചുവെന്നാണു വിവരം.കേസിൽ സുതാര്യത ഉറപ്പാക്കാനും സംഭവത്തിലെ രേഖകൾ പരസ്യപ്പെടുത്താനും ചീഫ് ജസ്റ്റിസ് സ്വീകരിച്ച നടപടികളെ സ്വാഗതം ചെയ്തു. കോടതിചുമതലകളിൽനിന്നു നീക്കിയതിനു പുറമേ, ജസ്റ്റിസ് വർമയ്ക്ക് ഭരണപരമായ ചുമതലകളും നൽകരുതെന്ന് ആവശ്യപ്പെട്ടു.കേരള ഹൈക്കോടതി ബാർ അസോസിയേഷനു പുറമേ, ഡൽഹി, അലഹാബാദ്, കർണാടക, ഗുജറാത്ത് ബാർ അസോസിയേഷൻ ഭാരവാഹികളാണ് കത്തിൽ ഒപ്പിട്ടത്.


Source link

Related Articles

Back to top button