LATEST NEWS

ഇടുക്കിയിൽ യുവി നിരക്ക് 9; ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ട്: കേരളത്തിൽ ‘ചൂട്’ കുറയുന്നില്ല


തിരുവനന്തപുരം∙ സംസ്ഥാനത്ത് താപനില മാറ്റമില്ലാതെ തുടരുന്നു. ഇടുക്കിയിൽ സൂര്യപ്രകാശത്തിലെ അൾട്രാവയലറ്റ് ഇൻഡക്സ് ഒൻപത് പോയിന്റിലെത്തി. കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, മല‌പ്പുറം ജില്ലകളിൽ 8 ആണ് യുവി നിരക്ക്. എറണാകുളം, തൃശൂർ, പാലക്കാട്, കോഴിക്കോട്, വയനാട് ജില്ലകളിലെ യുവി ഇൻഡക്സ് ആറ് ആണ് രേഖപ്പെടുത്തിയിരിക്കുന്നത്. തിരുവനന്തപുരം, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് യുവി ഇൻഡക്സിൽ കുറവ് രേഖപ്പെടുത്തിയിരിക്കുന്നത്. തിരുവനന്തപുരം, കണ്ണൂർ, ജില്ലകളിൽ അഞ്ചും കാസർകോട് മൂന്നുമാണ് യുവി നിരക്ക്.  യുവി ഇൻഡക്സ് 0 മുതൽ 5 വരെയാണെങ്കിൽ മനുഷ്യനു ഹാനികരമല്ല. 6–7 യെലോ അലർട്ടും 8–10 ഓറഞ്ച് അലർട്ടും 11നു മുകളിൽ റെഡ് അലർട്ടുമാണ്. ഉയർന്ന യുവി നിരക്ക് അനുഭവപ്പെടുന്ന പകൽ 10നും വൈകിട്ട് 3നും ഇടിയിൽ നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കണം. കനത്ത ചൂടിന് ഇടയിൽ ആശ്വാസമായി വേനൽമഴയും എത്തും. ഒറ്റപ്പെട്ടയിടങ്ങളിൽ 25 വരെ ശക്തമായ വേനൽമഴ ലഭിക്കുമെന്നാണ് സൂചന. മഴയ്ക്കൊപ്പം മിന്നലിനും 40–50 കി.മീ വേഗത്തിൽ കാറ്റിനും സാധ്യത.


Source link

Related Articles

Back to top button