INDIA

ആ​​​ദി​​​ത്യ താ​​​ക്ക​​​റെ​​​യ്ക്കെ​​​തി​​​രേ കേ​​​സെ​​​ടു​​​ക്ക​​​ണ​​​മെ​​​ന്ന പ​​​രാ​​​തി​​​; ദിശ സാലിയാന്‍റെ പിതാവ് പോലീസ് ജോയിന്‍റ് കമ്മീഷണറെ കണ്ടു


മും​​​ബൈ: ജീ​​​വ​​​നൊ​​​ടു​​​ക്കി​​​യ ബോ​​​ളി​​​വു​​​ഡ് ന​​​ട​​​ൻ സു​​​ശാ​​​ന്ത് സിം​​​ഗ് ര​​​ജ്പു​​​ത്തി​​​ന്‍റെ മാ​​​നേ​​​ജ​​​ർ ദി​​​ശ സാ​​​ലി​​​യാ​​​ന്‍റെ പി​​​താ​​​വ് സ​​​തീ​​​ഷ് സാ​​​ലി​​​യ​​​ൻ ഇ​​​ന്ന​​​ലെ മും​​​ബൈ പോ​​​ലീ​​​സ് ജോ​​​യി​​​ന്‍റ് ക​​​മ്മീ​​​ഷ​​​ണ​​​റു​​​മാ​​​യി കൂ​​​ടി​​​ക്കാ​​​ഴ്ച ന​​​ട​​​ത്തി. അ​​​ഭി​​​ഭാ​​​ഷ​​​ക​​​ർ​​​ക്കൊ​​​പ്പ​​​മാ​​​യി​​​രു​​​ന്നു സ​​​തീ​​​ഷ് എ​​​ത്തി​​​യ​​​ത്. ദി​​​ശ​​​യു​​​ടെ മ​​​ര​​​ണ​​​ത്തി​​​ൽ ശി​​​വ​​​സേ​​​ന നേ​​​താ​​​വ് ആ​​​ദി​​​ത്യ താ​​​ക്ക​​​റെ​​​യ്ക്കെ​​​തി​​​രേ കേ​​​സെ​​​ടു​​​ക്ക​​​ണ​​​മെ​​​ന്ന പ​​​രാ​​​തി​​​യി​​​ൽ ന​​​ട​​​പ​​​ടി​​​യെ​​​ടു​​​ക്ക​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ടാ​​​യി​​​രു​​​ന്നു സ​​​തീ​​​ഷ് സാ​​​ലി​​​യാ​​​ൻ ജോ​​​യി​​​ന്‍റ് ക​​​മ്മീ​​​ഷ​​​ണ​​​റെ സ​​​മീ​​​പി​​​ച്ച​​​ത്. ത​​​ന്‍റെ മ​​​ക​​​ളു​​​ടെ മ​​​ര​​​ണ​​​ത്തി​​​ൽ പു​​​ന​​​ര​​​ന്വേ​​​ഷ​​​ണം ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട് സ​​​തീ​​​ഷ് സാ​​​ലി​​​യാ​​​ൻ ബോം​​​ബെ ഹൈ​​​ക്കോ​​​ട​​​തി​​​യെ സ​​​മീ​​​പി​​​ച്ചി​​​ട്ടു​​​ണ്ട്. ദി​​​ശ​​​യെ ബ​​​ലാ​​​ത്സം​​​ഗം ചെ​​​യ്ത​​​ശേ​​​ഷം കൊ​​​ല​​​പ്പെ​​​ടു​​​ത്തു​​​ക​​​യാ​​​യി​​​രു​​​ന്നു​​​വെ​​​ന്നാ​​​ണു സ​​​തീ​​​ഷ് ആ​​​രോ​​​പി​​​ക്കു​​​ന്ന​​​ത്.

കേ​​​സി​​​ൽ ഉ​​​ന്ന​​​ത​​​രെ ര​​​ക്ഷി​​​ക്കാ​​​ൻ ശ്ര​​​മ​​​മു​​​ണ്ടാ​​​യെ​​​ന്നും ആ​​​രോ​​​പ​​​ണ​​​മു​​​ണ്ട്. അ​​​തേ​​​സ​​​മ​​​യം, ത​​​നി​​​ക്കെ​​​തി​​​രേ​​​യു​​​ള്ള ആ​​​രോ​​​പ​​​ണ​​​ങ്ങ​​​ൾ കോ​​​ട​​​തി​​​യി​​​ൽ നേ​​​രി​​​ടു​​​മെ​​​ന്ന് മു​​​ൻ മ​​​ഹാ​​​രാ​​​ഷ്‌​​​ട്ര മ​​​ന്ത്രി​​​കൂ​​​ടി​​​യാ​​​യ ആ​​​ദി​​​ത്യ താ​​​ക്ക​​​റെ പ​​​റ​​​ഞ്ഞു. സ​​​തീ​​​ഷ് സാ​​​ലി​​​യാ​​​നെ നാ​​​ർ​​​ക്കോ ടെ​​​സ്റ്റി​​​നു വി​​​ധേ​​​യ​​​മാ​​​ക്ക​​​ണ​​​മെ​​​ന്ന് ശി​​​വ​​​സേ​​​ന(​​​ഉ​​​ദ്ധ​​​വ്) എം​​​പി അ​​​ര​​​വി​​​ന്ദ് സാ​​​വ​​​ന്ത് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു. 2020 ജൂ​​​ൺ എ​​​ട്ടി​​​നാ​​​ണ് പാ​​​ർ​​​പ്പി​​​ട​​​സ​​​മു​​​ച്ച​​​യ​​​ത്തി​​​ന്‍റെ 14-ാം നി​​​ല​​​യി​​​ൽ​​​നി​​​ന്നു വീ​​​ണ് ദി​​​ശ സാ​​​ലി​​​യാ​​​ൻ (28) മ​​​രി​​​ച്ച​​​ത്. 2020 ജൂ​​​ൺ 14നാ​​​ണ് സു​​​ശാ​​​ന്ത് സിം​​​ഗ് ബാ​​​ന്ദ്ര​​​യി​​​ലെ അ​​​പ്പാ​​​ർ​​​ട്ട്മെ​​​ന്‍റി​​​ൽ ജീ​​​വ​​​നൊ​​​ടു​​​ക്കി​​​യ​​​ത്.


Source link

Related Articles

Back to top button