രാജസ്ഥാൻ ഉപമുഖ്യമന്ത്രിക്കു വധഭീഷണി; പ്രതികൾ പിടിയിൽ

ജയ്പുര്‍: രാജസ്ഥാന് ഉപമുഖ്യമന്ത്രി പ്രേം ചന്ദ് ബൈര്‍വയെ വധിക്കുമെന്നു ഭീഷണിപ്പെടുത്തിയ കേസില്‍ മൂന്നു പേര് അറസ്റ്റില്‍. ജയ്പുര്‍ സെന്‍ട്രല്‍ ജയിലില്‍നിന്നാണ് ഇവരെ പോലീസ് അറസ്റ്റ് ചെയ്തത്. പോലീസ് കണ്ട്രോള് റൂമിലേക്കു വിളിച്ച മൊബൈല്‍ ഫോണുകൾ സെന്‍ട്രല്‍ ജയിലില്‍നിന്നു കണ്ടെത്തി. ബുധനാഴ്ച വൈകുന്നേരമാണു പോലീസ് കണ്ട്രോള് റൂമിലേക്കു ഭീഷണിസന്ദേശമെത്തിയത്.ജയിലില്‍നിന്നു മൊബൈല്‍ ഫോണുകൾ കണ്ടെത്തിയതോടെ ഫോണുകളും സിം കാര്‍ഡുകളും ജയിലിലേക്ക് എത്തുന്നുണ്ടെന്നു ഡിജിപി ഉത്കല്‍ രഞ്ജന്‍ സാഹു സമ്മതിച്ചു. ജയിലുകളില്‍ ഹൈടെക് ജാമര്‍ സംവിധാനം സ്ഥാപിക്കുമെന്നും ഡിജിപി പറഞ്ഞു.
Source link