വന്യജീവി പ്രശ്നത്തിൽ രാഷ്ട്രീയ വ്യത്യാസമില്ല: ഇടത്, വലത് എംപിമാർ

ന്യൂഡൽഹി: വന്യജീവി ആക്രമണങ്ങളിൽനിന്നു ജനങ്ങളെ സംരക്ഷിക്കുന്നത് അടക്കമുള്ള ജനകീയ പ്രശ്നങ്ങളിൽ രാഷ്ട്രീയഭേദമില്ലെന്ന് ഇടത്, വലത് എംപിമാർ. കേന്ദ്ര വനം-പരിസ്ഥിതി മന്ത്രി ഭൂപേന്ദ്ര യാദവുമായി കൂടിക്കാഴ്ചയ്ക്കെത്തിയ ജോസ് കെ. മാണി എംപിയുടെ നേതൃത്വത്തിലുള്ള കേരള കോണ്ഗ്രസ്-എം നേതാക്കളോടൊപ്പം ഫോട്ടോയ്ക്കു പോസ് ചെയ്താണു മുതിർന്ന കോണ്ഗ്രസ് നേതാവ് ആന്റോ ആന്റണി എംപിയും കേരള കോണ്ഗ്രസ് നേതാവ് കെ. ഫ്രാൻസിസ് ജോർജ് എംപിയും ഇക്കാര്യം വ്യക്തമാക്കിയത്.
ഇവർക്കുപുറമെ, ചീഫ് വിപ്പ് ഡോ. എൻ. ജയരാജ്, എംഎൽഎമാരായ ജോബ് മൈക്കിൾ, സെബാസ്റ്റ്യൻ കുളത്തുങ്കൽ, പ്രമോദ് നാരായാണൻ എന്നിവരും ഏറെനേരം കുശലം പറയുകയും ഒരുമിച്ച് ഫോട്ടോയെടുക്കുകയും ചെയ്തു.
Source link