പണിമുടക്ക്; ഇടപാടുകൾ വേഗത്തിലാക്കൂ, നാല് ദിവസം ബാങ്കിംഗ് മേഖല നിശ്ചലമാകും

ന്യൂഡൽഹി: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് പണിമുടക്ക് പ്രഖ്യാപിച്ച് ബാങ്ക് ജീവനക്കാരുടെ സംയുക്ത സംഘടനയായ യുണൈറ്റഡ് ഫോറം ഫോർ ബാങ്ക് യൂണിയൻസ്. ഈ മാസം 24, 25 തീയതികളിലാണ് ജീവനക്കാർ പണിമുടക്കുന്നത്. 22, 23 തീയതികൾ അവധിയായതിനാൽ പണിമുടക്കിനെത്തുടർന്ന് നാല് ദിവസം ബാങ്കിംഗ് മേഖല നിശ്ചലമാകും.
ഒൻപത് യൂണിയനുകളാണ് പണിമുടക്കിന്റെ ഭാഗമാവുന്നത്. ഓള്‍ ഇന്ത്യ ബാങ്ക് എപ്ലോയീസ് അസോസിയേഷന്‍, ഓള്‍ ഇന്ത്യ ബാങ്ക് ഓഫീസേഴ്‌സ് കോണ്‍ഫെഡറേഷന്‍, നാഷണല്‍ കോണ്‍ഫെഡറേഷന്‍ ഒഫ് ബാങ്ക് എംപ്ലോയീസ്, ഓള്‍ ഇന്ത്യ ബാങ്ക് ഓഫീസേഴ്‌സ് അസോസിയേഷന്‍, ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്‍ ഒഫ് ഇന്ത്യ, ഇന്ത്യന്‍ നാഷണല്‍ ബാങ്ക് എംപ്ലോയീസ് കോണ്‍ഗ്രസ്, ഇന്ത്യന്‍ നാഷണല്‍ ബാങ്ക് ഓഫീസേഴ്‌സ് കോണ്‍ഗ്രസ്, നാഷണല്‍ ഓര്‍ഗനൈസേഷന്‍ ഒഫ് ബാങ്ക് വര്‍ക്കേഴ്‌സ്, നാഷണല്‍ ഓര്‍ഗനൈസേഷന്‍ ഒഫ് ബാങ്ക് ഓഫീസേഴ്‌സ് എന്നീ സംഘടനകളാണ് യുണൈറ്റഡ് ഫോറം ഫോർ ബാങ്ക് യൂണിയൻസിൽ ഉൾപ്പെടുന്നത്.
കൂടുതൽ ജീവനക്കാരെ നിയമിക്കുക, താത്‌കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുക, പ്രവൃത്തി ദിവസങ്ങൾ ആഴ്‌ചയിൽ അഞ്ച് ദിവസമാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് പണിമുടക്ക്.
Source link