മാർച്ച് 24,25 തീയതികളിൽ പ്രഖ്യാപിച്ചിരുന്ന അഖിലേന്ത്യാ ബാങ്ക് പണിമുടക്ക് മാറ്റിവച്ചു

ന്യൂഡൽഹി: മാർച്ച് 24,25 തീയതികളിൽ ഒൻപത് ട്രേഡ് യൂണിയനുകളുടെ ഐക്യവേദിയായ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻ ആഹ്വാനം ചെയ്‌ത പണിമുടക്ക് മാറ്റിവച്ചു. സെൻട്രൽ ലേബർ കമ്മീഷണറുമായി ട്രേഡ് യൂണിയനുകൾ ചർച്ച നടത്തിയതിന് പിന്നാലെയാണ് പുതിയ പ്രഖ്യാപനം. തൊഴിലാളികളുടെ ആവശ്യം ചർച്ചയിൽ പരിഗണിക്കാമെന്ന് സെൻട്രൽ ലേബർ കമ്മീഷണർ ഉറപ്പുനൽകിയതോടെയാണ് പണിമുടക്ക് മാറ്റിവച്ചത്.
എല്ലാ തസ്തികകളിലും ആവശ്യത്തിനു ജീവനക്കാരെ നിയമിക്കുക, കരാർ, താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുക, പഞ്ചദിന ബാങ്കിംഗ് നടപ്പിലാക്കുക, ഗ്രാറ്റുവിറ്റി ആക്ട് പരിഷ്‌കരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് യുഎഫ്‌ബിയു പണിമുടക്കിന് ആഹ്വാനം ചെയ്‌തത്. ഗ്രാറ്റുവിറ്റി ആക്‌ട് പരിഷ്‌കരണം, ഐഡിബിഐ ബാങ്ക് സർക്കാർ ഉടമസ്ഥതയിൽ നിലനിർത്തുക തുടങ്ങിയവയും ആവശ്യങ്ങളിൽ പെടുന്നു. പണിമുടക്ക് മാറ്റിവച്ചെങ്കിലും 22,23 നാലാം ശനി, ഞായർ ദിനങ്ങളും മാർച്ച് 30 ഞായർ, 31 ചെറിയ പെരുനാൾ, ഏപ്രിൽ 1 കണക്കെടുപ്പ് എന്നിവ കാരണം ബാങ്കുകൾ വരുന്ന 10 ദിവസങ്ങളിൽ അഞ്ച് ദിവസത്തോളം അടഞ്ഞുകിടക്കും.
Source link