KERALAM

അമ്മുമ്മയുടെ മോതിരം മോഷ്ടിച്ച് വിറ്റ പണം ബാഗില്‍, പരീക്ഷയ്ക്ക് എത്തിയത് മദ്യവും കൊണ്ട്

കോഴഞ്ചേരി: പത്താം ക്ലാസ് പരീക്ഷയ്ക്ക് എത്തിയ കുട്ടിയുടെ ബാഗില്‍ നിന്ന് പണവും മദ്യക്കുപ്പിയും കണ്ടെടുത്തു. പത്തനംതിട്ട ജില്ലയിലെ കോഴഞ്ചേരിയിലാണ് സംഭവം. പരീക്ഷയുടെ അവസാന ദിവസമായ ബുധനാഴ്ചയാണ് ഈ സംഭവം. പരീക്ഷയ്ക്ക് ശേഷം ആഘോഷം നടത്താനാണ് മദ്യവുമായി എത്തിയത്. ഒരു വിദ്യാര്‍ത്ഥിയുടെ ബാഗില്‍ നിന്ന് പതിനായിരം രൂപയും കണ്ടെടുത്തു. കുട്ടി വീട്ടിലെ മുത്തശ്ശിയുടെ മോതിരം മോഷ്ടിച്ച് വിറ്റാണ് പണം സമ്പാദിച്ചത്.

സംഭവുമായി നാല് വിദ്യാര്‍ത്ഥികള്‍ക്ക് ബന്ധമുണ്ടെന്ന് അദ്ധ്യാപകര്‍ കണ്ടെത്തി. ഇവര്‍ നാല് പേര്‍ക്കും സ്‌കൂളില്‍ തന്നെ കൗണ്‍സിലിംഗും നല്‍കി. രാവിലെ പരീക്ഷ എഴുതാന്‍ എത്തിയ ഒരു വിദ്യാര്‍ത്ഥി മദ്യപിച്ചിരുന്നുവെന്ന് പരിശോധനയില്‍ കണ്ടെത്തി. ഇതേത്തുടര്‍ന്നാണ് വിദ്യാര്‍ത്ഥികളുടെ ബാഗ് പരിശോധിച്ചത്. തുടര്‍ന്നാണ് ബാഗില്‍ നിന്ന് മദ്യവും പണവും കണ്ടെത്തിയത്. പരീക്ഷയ്ക്ക് ശേഷമുള്ള ആഘോഷങ്ങള്‍ക്ക് വേണ്ടിയാണ് മദ്യവും പണവും കൊണ്ടുവന്നതെന്നാണ് വിദ്യാര്‍ത്ഥികള്‍ അദ്ധ്യാപകരോട് പറഞ്ഞത്.

ഈ വര്‍ഷം ഫെബ്രുവരിയിലാണ് കാസര്‍കോട് ജില്ലയിലെ ഒരു സ്‌കൂളില്‍ സമാനമായ സംഭവം റിപ്പോര്‍ട്ട് ചെയ്തത്. അന്ന് സെന്റ് ഓഫ് പാര്‍ട്ടിക്കായി സ്‌കൂളില്‍ മദ്യവും കഞ്ചാവും എത്തിച്ചിരുന്നു. ഈ സംഭവവുമായി ബന്ധപ്പെട്ട് 34കാരനായ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നത്. കേരളത്തിലെ കുട്ടികളിലെ ലഹരി ഉപയോഗം വര്‍ദ്ധിക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ വരുന്നതിനിടെയാണ് ഇപ്പോള്‍ സംസ്ഥാനത്ത് പത്താം ക്ലാസ് പരീക്ഷയ്ക്കിടെ വിദ്യാര്‍ത്ഥി മദ്യപിച്ച് എത്തിയിരിക്കുന്നത്.


Source link

Related Articles

Check Also
Close
Back to top button