Explainer ‘ലോകത്തിനു മുൻപിൽ കേരളത്തിന്റെ മാതൃക’: എന്താണ് ടൗൺഷിപ്പ് നിർമാണം? ആരെല്ലാമാണ് ഗുണഭോക്താക്കൾ?

കൽപറ്റ∙ ഒറ്റ രാത്രികൊണ്ട് ഇല്ലാതായിപ്പോയ നാട് പുതിയ സ്ഥലത്ത് പുതിയ രീതിയിൽ ഉയർത്തെഴുന്നേൽക്കുന്നു. കേരളം മുൻപൊരിക്കലും അനുഭവിച്ചിട്ടില്ലാത്ത ദുരന്തമാണ് ചൂരൽമലയിലും മുണ്ടക്കൈയിലുമുണ്ടായത്. 298 പേരാണ് നിമിഷ നേരം കൊണ്ട് ഇല്ലാതായത്. നൂറുകണക്കിന് വീടുകളും റോഡുകളും പാലങ്ങളും സ്കൂളുകളും തകർത്തെറിഞ്ഞുകൊണ്ട് ഉരുൾജലം സംഹാര താണ്ഡവമാടി. ജീവനോടെ ശേഷിച്ചവർക്ക് ഉടുതുണി പോലും ഇല്ലാത്ത അവസ്ഥയായിരുന്നു.കരയാൻ പോലും സാധിക്കാതെ മരവിച്ചുപോയ ജനത്തെ കേരളം ചേർത്തു നിർത്തി. സർക്കാരും രാഷ്ട്രീയ പാർട്ടികളും സന്നദ്ധ സംഘടനകളും വ്യക്തികളും തുടങ്ങി അയൽ സംസ്ഥാനങ്ങൾ വരെ സഹായവുമായി ഓടിയെത്തി. ഉടനടി താൽക്കാലിക പരിഹാരം കണ്ടെത്തിയെങ്കിലും തല ചായ്ക്കാൻ സ്വന്തമായി ഒരിടം എന്നത് എല്ലാ ദുരന്തബാധിതരുടെയും വലിയ സ്വപ്നമായിരുന്നു. ആ സ്വപ്നത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് തറക്കല്ലിടുന്നു. കേരളത്തിൽ മുൻപൊരിക്കലും നിർമിച്ചിട്ടില്ലാത്ത തരത്തിലാണ് കൽപറ്റയിൽ ദുരന്തബാധിതർക്കായി ടൗൺഷിപ്പ് നിർമിക്കുന്നത്. ലോകത്തിന് മുന്നിൽ ഉയർത്തിക്കാണിക്കാൻ സാധിക്കുന്ന മാതൃകയായി ടൗൺഷിപ്പ് നിർമിക്കാനാണ് സർക്കാർ ലക്ഷ്യം വയ്ക്കുന്നത്.ടൗൺഷിപ്പ് പദ്ധതി
Source link