സുരക്ഷിതത്വത്തിന് മുൻതൂക്കം! ആഭ്യന്തരഘടകങ്ങളിലും ആഗോള സമ്മര്‍ദ്ദത്തിലും പെട്ട് വിപണി നീങ്ങുന്നതെങ്ങോട്ട് ?

ഇന്ത്യന്‍ ഓഹരി വിപണിയില്‍ കഴിഞ്ഞ ഒക്ടോബറോടെ താഴ്ച ആരംഭിച്ചതും സാമ്പത്തിക വളര്‍ച്ചയിലും കോര്‍പറേറ്റ് ലാഭത്തിലും കുറവ് അനുഭവപ്പെട്ടതും ഏതാണ്ട് ഒരേ സമയത്തായിരുന്നു. കോവിഡ് കാല തകര്‍ച്ചയ്ക്കു ശേഷമുണ്ടായ കുതിപ്പ് 2020 മാര്‍ച്ചിലെ 7511 ല്‍ നിന്ന് നിഫ്റ്റിയെ 2024 സെപ്റ്റംബറില്‍ 26277 ലെത്തിച്ചു. ഈ കുതിപ്പിന് ജിഡിപി വളര്‍ച്ചയുടേയും കോര്‍പറേറ്റ് ലാഭത്തിന്റേയും പിന്തുണ ഉണ്ടായിരുന്നു.2022-2024 സാമ്പത്തിക വര്‍ഷത്തിൽ ജിഡിപി 9.7 ശതമാനം, 7.6 ശതമാനം, 9.2 ശതമാനം എന്ന ക്രമത്തില്‍ വളര്‍ച്ച രേഖപ്പെടുത്തിയിരുന്നു. ഇതോടൊപ്പം ശരാശരി 20 ശതമാനം കോര്‍പറേറ്റ് ലാഭവളര്‍ച്ചയും ഉണ്ടായി. 2025 സാമ്പത്തിക വര്‍ഷം രണ്ടാം പാദത്തില്‍ വളര്‍ച്ചയിൽ ഉണ്ടായ 5.4 ശതമാനത്തിലേക്കുള്ള ഇടിവാണ് (പിന്നീടിത് 5.6 ശതമാനമായി തിരുത്തി) വിപണിയില്‍ ഉണ്ടായ ശക്തമായ തിരുത്തലിനു കാരണം. 2025 സാമ്പത്തിക വര്‍ഷത്തേക്ക് നേരത്തേ കണക്കാക്കിയിരുന്ന 15 ശതമാനം കോര്‍പറേറ്റ് ലാഭ വര്‍ധനവ് പിന്നീട് 7 ശതമാനമായി കുറയുകയും വിപണി താഴ്ചയ്ക്ക് ആക്കം കൂട്ടുകയും ചെയ്തു.വളര്‍ച്ചയിലെ ഈ കുറവ് ഘടനാപരമോ ചാക്രികമോ എന്ന കാര്യത്തില്‍ സാമ്പത്തിക വിദഗ്ധര്‍ തര്‍ക്കത്തിലാണ്. വളര്‍ച്ചയിലെ മുരടിപ്പിന് ഘടനാപരമായ ചില സംഗതികള്‍ ആക്കം കൂട്ടിയിട്ടുണ്ടെങ്കിലും താഴ്ച പ്രധാനമായും ചാക്രികമാണ്. സാമ്പത്തിക നിയന്ത്രണങ്ങളാണ് വളര്‍ച്ചയുടെ വേഗം കുറച്ചത്. എന്നാല്‍ ഇപ്പോള്‍ വളര്‍ച്ചാ മെച്ചപ്പെടുന്നുവെന്ന് സൂചിപ്പിക്കുന്ന പ്രധാനപ്പെട്ട കണക്കുകള്‍ ലഭ്യമാണ്.
Source link