BUSINESS

അംബാനിയുടെ ആസ്തിയിൽ ഒരുലക്ഷം കോടി ഇടിവ്; അദാനിക്ക് വൻ നേട്ടം, ടോപ് 3ലേക്ക് കുതിച്ചെത്തി റോഷ്നി നാടാർ


കഴിഞ്ഞ ഒരുവർഷത്തിനിടെ റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിയുടെ ആസ്തിയിൽ നിന്ന് കൊഴിഞ്ഞുപോയത് ഒരുലക്ഷം കോടി രൂപ. 8.6 ലക്ഷം കോടി രൂപയായാണ് അദ്ദേഹത്തിന്റെ ആസ്തി കുറഞ്ഞതെങ്കിലും ഇന്ത്യയിലെ ഏറ്റവും സമ്പന്നൻ എന്ന നേട്ടം നിലനിർത്തിയെന്ന് ഹുറൂൺ ഇന്ത്യ റിച്ച് ലിസ്റ്റ്-2025 വ്യക്തമാക്കി.രണ്ടാംസ്ഥാനത്തുള്ള അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനിയുടെ ആസ്തിയിൽ‌ ഇക്കാലയളവിൽ ഒരുലക്ഷം കോടി രൂപ വർധിച്ചു. 8.4 ലക്ഷം കോടി രൂപയുടെ ആസ്തിയുണ്ട് അദാനിക്ക്. ഇക്കുറി പട്ടികയിൽ ഏറ്റവും ശ്രദ്ധ നേടിയത് എച്ച്സിഎൽ ടെക് ചെയർപേഴ്സൺ റോഷ്നി നാടാർ ആണ്. പിതാവ് ശിവ് നാടാരിൽ നിന്ന് ലഭിച്ച ആസ്തിയുടെ കരുത്തിൽ അംബാനിക്കും അദാനിക്കും പിന്നിലായി മൂന്നാംസ്ഥാനത്തേക്കാണ് റോഷ്നി കുതിച്ചെത്തിയത്. 3.5 ലക്ഷം കോടി രൂപയാണ് റോഷ്നിയുടെ ആസ്തി.സൺ ഫാർമ സ്ഥാപകൻ ദിലിപ് സാംഘ്‍വി (2.5 ലക്ഷം കോടി രൂപ), വിപ്രോ സ്ഥാപകൻ അസിം പ്രേംജി (2.2 ലക്ഷം കോടി രൂപ), ആദിത്യ ബിർള ഗ്രൂപ്പ് ചെയർമാൻ കുമാർ മംഗളം ബിർള (2 ലക്ഷം കോടി രൂപ) എന്നിവരാണ് യഥാക്രമം തൊട്ടുപിന്നിൽ.


Source link

Related Articles

Back to top button