കത്വയിൽ ഏറ്റുമുട്ടൽ, രണ്ടു ഭീകരരെ വധിച്ച് സുരക്ഷാ സേന; 5 സേനാംഗങ്ങൾക്ക് പരുക്ക്


ശ്രീനഗർ∙ ജമ്മു കശ്മീരിലെ കത്വയിൽ ഭീകരരും സുരക്ഷാ സേനയും തമ്മിലുള്ള ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ വധിച്ചു. അഞ്ച് സുരക്ഷാ സേനാംഗങ്ങൾക്കു പരുക്കേറ്റു. ഇവരിൽ രണ്ടുപേരുടെ നില ഗുരുതരമാണ്.രാജ്ബാഗിലെ ജാഖോലെയിൽ സുരക്ഷാസേന ഭീകരരെ കണ്ടതോടെയാണ് ഏറ്റുമുട്ടൽ ആരംഭിച്ചത്. കഴിഞ്ഞ നാലുദിവസമായി കത്വയിൽ ഭീകരരും സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടൽ തുടരുകയാണ്.


Source link

Exit mobile version