ഷാബ ഷെരീഫിന്റെ കൊലപാതകം; മൂന്ന് പ്രതികൾ കുറ്റക്കാർ, ശിക്ഷാവിധി മറ്റന്നാൾ

കൊച്ചി: മൈസൂരുവിലെ പാരമ്പര്യ വൈദ്യൻ ഷാബ ഷെരീഫിനെ കൊലപ്പെടുത്തിയ കേസിൽ മൂന്ന് പ്രതികൾ കുറ്റക്കാർ. ഒന്നാം പ്രതി ഷൈബിൻ അഷറഫ്, രണ്ടാം പ്രതി ശിഹാബുദ്ദീൻ, ആറാം പ്രതി നിഷാദ് എന്നിവർ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. പ്രതികൾക്കുള്ള ശിക്ഷ മറ്റന്നാൾ വിധിക്കും.
മനഃപൂർവമല്ലാത്ത നരഹത്യ, തെളിവ് നശിപ്പിക്കൽ, ഗൂഢാലോചന കുറ്റങ്ങളാണ് തെളിഞ്ഞത്. പന്ത്രണ്ട് പ്രതികളെ വെറുതെ വിട്ടു. മൃതദേഹമോ ശരീരഭാഗങ്ങളോ കണ്ടെത്താനാകാത്ത കേസിൽ സംസ്ഥാനത്ത് ആദ്യമായിട്ടാണ് ശിക്ഷ വിധിക്കുന്നത്.
മൂലക്കുരു ചികിത്സയ്ക്കുള്ള ഒറ്റമൂലി വെളിപ്പെടുത്തണമെന്നാവശ്യപ്പെട്ട് 2019ൽ ഷാബ ഷെരീഫിനെ പ്രതികൾ മലപ്പുറത്തേക്ക് തട്ടിക്കൊണ്ടു വന്ന് ഒന്നേകാൽ വർഷം തടവിലാക്കി പീഡിപ്പിച്ചെന്നും പിന്നീട് കൊലപ്പെടുത്തി വെട്ടിനുറുക്കി പുഴയിൽ തള്ളിയെന്നുമാണ് കേസ്. 2020 ഒക്ടോബറിലാണ് ഷാബാ ഷെരീഫ് കൊല്ലപ്പെട്ടത്.
Source link