പൂർണിമ ഇന്ദ്രജിത്തിന്റെ 'പ്രാണയുടെ ബാല്യ'ത്തിന് പൃഥ്വി നൽകിയ സർപ്രൈസ്

‘‘ജീവിതത്തിൽ ഒരു ലക്ഷ്യമുണ്ടെങ്കിൽ, സ്വപ്നം കാണാൻ ധൈര്യമുണ്ടെങ്കിൽ, ആ സ്വപ്നങ്ങൾക്കു വേണ്ടി പ്രയത്നിക്കാൻ നിങ്ങൾക്കുള്ളിൽ ശക്തിയുണ്ടെങ്കിൽ ഒരുപാട് സൗന്ദര്യമുള്ള മുഹൂർത്തങ്ങൾ ജീവിതം നിങ്ങൾക്കു വേണ്ടി കാത്തു സൂക്ഷിച്ചിട്ടുണ്ട് എന്നതിന് തെളിവാണ് ഇന്ന് വേദിയിൽ നിൽക്കുന്ന എമ്പുരാൻ സിനിമയുടെ ടീം’’– എമ്പുരാന്റെ റിലീസിന് തലേദിവസം നടന്ന മനോരമ ഓൺലൈനിന്റെ പ്രത്യേക പരിപാടിയിൽ പൃഥ്വിരാജ് ഈ വാക്കുകൾ പറയുമ്പോൾ ഫാഷൻ പ്രേമികളുടെ കണ്ണുടക്കിയത് താരം ധരിച്ച ഓഫ് വൈറ്റ് നിറത്തിലെ ഷർട്ടിലായിരുന്നു. മലയാള നാടിന്റെ നൊസ്റ്റാൾജിയ ആവാഹിച്ച ആ ഷർട്ട്, മലയാള സിനിമയെ ആഗോളതലത്തിൽ ചർച്ചയാക്കണമെന്ന് സ്വപ്നം കണ്ട യുവതാരത്തിന്റെ സ്വപ്നസാക്ഷാത്ക്കാര നിമിഷത്തിന്റെ സൗന്ദര്യം അപ്പാടെ അടയാളപ്പെടുത്തുന്നതായിരുന്നു. പൂർണിമ ഇന്ദ്രജിത്തിന്റെ ‘പ്രാണ’ പുതിയതായി അവതരിപ്പിച്ച മെൻസ് വെയറിലെ ‘ബാല്യം’ പതിപ്പിലുൾപ്പെട്ട ഷർട്ടാണ് പൃഥ്വിരാജ് ധരിച്ചത്. പുതിയതായി ലോഞ്ച് ചെയ്ത മെൻസ് വെയർ ഔട്ട്ഫിറ്റുകളിലൊന്ന് സ്നേഹപൂർവം പൃഥ്വിരാജിന് സമ്മാനിച്ചപ്പോൾ ഇത്തരമൊരു ‘എമ്പുരാൻ സർപ്രൈസ്’ ആകുമെന്ന് കരുതിയില്ലെന്ന് പൂർണിമ പറയുന്നു. ആ സർപ്രൈസിനെക്കുറിച്ചും ‘ബാല്യം’ പതിപ്പിലെ മെൻസ് വെയർ ഔട്ട്ഫിറ്റിനെക്കുറിച്ചും സംസാരിച്ച് പൂർണിമ ഇന്ദ്രജിത് മനോരമ ഓൺലൈനിൽ.
Source link