CINEMA

‘നാടകീ’യമീ തൃശൂരിയൻ യാത്ര; മാറുന്ന കാലത്തിൻ്റെ നാടക പ്രണയികളെക്കുറിച്ച്


21 വർഷം മുൻപ്, 18000 രൂപ മാസശമ്പളം ലഭിച്ചിരുന്ന യുണൈറ്റഡ്  ഇന്ത്യ ഇൻഷുറൻസ് കമ്പനിയിലെ സീനിയർ അസിസ്റ്റൻ്റ്  ജോലി വേണ്ടെന്നുവച്ച് മുഴുവൻ സമയ നാടകപ്രവർത്തകനായി മാറിയ ആളാണ് തൃശൂർക്കാരനായ ഇ.ടി. വർഗീസ്. അന്നത്തെ അതേ ആവേശത്തോടെ ഇന്നും അദ്ദേഹം നാടകത്തെ വലംവയ്ക്കുന്നു. കാലം മാറിയതോടെ നാടകം പുതിയ ഭാവത്തിൽ നാടകീയത ഒരുക്കുമ്പോഴും ഒന്നു മാത്രം മാറാതെ നിൽക്കുന്നു, നാടകപ്രേമം. കേന്ദ്ര, സംസ്ഥാന സർക്കാർ സർവീസുകളിൽ തുടരുമ്പോഴും മുഴുവൻ സമയ നാടകപ്രവർത്തകർ എന്നു തോന്നിപ്പിക്കുമാറ് പുതുതലമുറയില ചിലർ ഇ.ടിയുടെതുപോലെ നാടകത്തെ ജീവിതത്തോട് ചേർത്തു നിർത്തുന്നു,  ഈയിടെ നടന്ന സംസ്ഥാന അമച്വർ നാടകമത്സരത്തിൽ പുരസ്കാരം നേടിയ നിജിൽ ദാസും പ്രശാന്ത് നാരായണും അടക്കമുള്ളവർ. ഇ.ടിയും ഇവരും തമ്മിൽ വൈരുധ്യമില്ല. മറിച്ച് പുത്തൻ സാമൂഹിക സാഹചര്യങ്ങളിൽ ഇവർ തമ്മിൽ അസാമാന്യ സമാനതയാണുള്ളത്. അറിയാം, വർഷങ്ങളായി തൃശൂരിൻ്റെ  നാടകരംഗത്തെ സജീവ സാന്നിധ്യങ്ങളായ ഇ.ടിയുടെയും  പുതുതലമുറ പ്രതിനിധികളായ  പ്രശാന്ത് നാരായൺ, നിജിൽ ദാസ് എന്നിവരുടെയും നാടകയാത്ര.


Source link

Related Articles

Back to top button