എമ്പുരാൻ ഇറങ്ങിയതിന് പിന്നാലെ ആളുകൾ വിളിക്കുന്നു, ഇതാണ് അവരുടെ ആവശ്യം; വെളിപ്പെടുത്തലുമായി മന്ത്രി

മോഹൻലാൽ ആരാധകരും സിനിമാപ്രേമികളും ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ചിത്രമാണ് എമ്പുരാൻ. ഇന്നാണ് സിനിമ റിലീസ് ചെയ്തത്. തീയേറ്ററുകളെല്ലാം ഹൗസ്ഫുള്ളാണ്. സോഷ്യൽ മീഡിയ നിറയെ ചിത്രത്തിന്റെ വിശേഷങ്ങളും തീയേറ്റർ റെസ്‌പോൺസുമൊക്കെയാണ്.
എമ്പുരാൻ കണ്ടോ എന്ന ചോദ്യത്തിന് മന്ത്രി വി ശിവൻകുട്ടി നൽകിയ മറുപടിയാണ് സമൂഹ മാദ്ധ്യമങ്ങളിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. ‘രാവിലെ എന്റെ സ്റ്റാഫിനെ അയച്ചു , മോഹൻലാലിനെ വിളിച്ചു, കിട്ടിയില്ല. മോഹൻലാൽ എന്റെ മകന്റെ കല്യാണത്തിന് വന്നിരുന്നല്ലോ. അതുകൊണ്ട് ടിക്കറ്റ് കിട്ടാൻ വല്ല സാദ്ധ്യതയുമുണ്ടോയെന്ന് ചോദിച്ച് വിളി വരുന്നുണ്ട്.’- മന്ത്രി പറഞ്ഞു.
ദേശീയ ഉത്സവമെന്ന് സുരാജ് വെഞ്ഞാറമൂട്
എമ്പുരാൻ ദേശീയോത്സവമാണെന്നാണ് സുരാജ് വെഞ്ഞാറമൂടിന്റെ പ്രതികരണം. ‘ഇത് കേരളത്തിന്റെ അല്ല ദേശീയ ഉത്സവമാണ്. എല്ലാ ആറ് വർഷത്തിൽ ഒരിക്കൽ ഈ ഉത്സവം ഇങ്ങനെ വന്നുകൊണ്ടിരിക്കും. മൂന്നാം ഭാഗത്തിലും ഞാൻ ഉണ്ടാകും. പൃഥ്വിരാജ് സംവിധായകനല്ല, പ്രത്യേകതരം റോബോർട്ടാണ്.’- സുരാജ് വെഞ്ഞാറമൂട് പറഞ്ഞു.
എമ്പുരാൻ ഇംഗ്ലീഷ് പടം പോലെയാണ് തോന്നിയതെന്നായിരുന്നു സുചിത്ര മോഹൻലാലിന്റെ പ്രതികരണം. സൂപ്പർ പടമാണെന്ന് പ്രണവ് മോഹൻലാലും പ്രതികരിച്ചു. 2019ൽ റിലീസ് ചെയ്ത ലൂസിഫറിന്റെ രണ്ടാം ഭാഗമായാണ് എമ്പുരാൻ എത്തിയത്. മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, കന്നഡ, തെലുങ്ക് ഭാഷകളിലും ചിത്രം റിലീസ് ചെയ്‌തു.
Source link