‘കണക്കുകളെക്കുറിച്ച് ക്ലാരിറ്റി ഉണ്ട്, പരാജയസാധ്യത അറിഞ്ഞു തന്നെയാണ് 28 വർഷം നീണ്ട യാത്ര’; കുഞ്ചാക്കോ ബോബന്റെ വൈകാരിക കുറിപ്പ്

വിജയങ്ങളേക്കാൾ പരാജയങ്ങളുടെ കണക്കുകളെക്കുറിച്ച് വ്യക്തമായ ‘ക്ലാരിറ്റി’ ഉണ്ടെന്ന് കുഞ്ചാക്കോ ബോബൻ. മലയാള സിനിമയിൽ 28 വർഷങ്ങൾ പൂർത്തീകരിച്ചതിലെ സന്തോഷം പങ്കുവച്ച് കുഞ്ചാക്കോ ബോബൻ പങ്കുവച്ച വൈകാരിക കുറിപ്പിലാണ് താരത്തിന്റെ പരാമർശം. സിനിമയിൽ വിജയങ്ങേളേക്കാൾ കൂടുതൽ സാധ്യത പരാജയപ്പെടാനാണെന്നറിഞ്ഞുകൊണ്ട് തന്നെയാണ് ഈ നിമിഷം വരെ മലയാള സിനിമയ്ക്കൊപ്പമുള്ള യാത്രയെന്നും താരം കുറിച്ചു. തന്റെ സിനിമാ അരങ്ങേറ്റത്തിന്റെ 28 വർഷത്തിനൊപ്പം ഉദയ പിക്ചേഴ്സും 79 വർഷം പൂർത്തിയാക്കുകയാണെന്നും കുഞ്ചാക്കോ ബോബൻ അറിയിച്ചു. കുഞ്ചാക്കോ ബോബന്റെ കുറിപ്പിന്റെ പൂർണരൂപം: അനിയത്തിപ്രാവിന് ഇന്ന് 28 വയസ്സ്. നായകനായി അഭിനയിച്ച ആദ്യ സിനിമ പുറത്തിറങ്ങുമ്പോൾ പ്രതീക്ഷിച്ചതല്ല, 28 വർഷങ്ങൾക്കു ശേഷം ഇതുപോലൊരു കുറിപ്പ്. ഈ സ്നേഹം എനിക്ക് നൽകാൻ കാരണക്കാരായ ആയ പാച്ചിക്കക്കും നിർമാതാവ് സ്വർഗ്ഗചിത്ര അപ്പച്ചനും, അവരുടെ സുധിയുടെ നന്ദി.
Source link