BUSINESS

മനോരമ സമ്പാദ്യം-കാലിക്കറ്റ് ചേംബർ-ജിയോജിത് സൗജന്യ ഓഹരി നിക്ഷേപ ക്ലാസ് കോഴിക്കോട്ട്


കോഴിക്കോട്∙ മലയാള മനോരമ സമ്പാദ്യം, കാലിക്കറ്റ് ചേംബർ ഓഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രീസ്, ഇൻവെസ്റ്റേഴ്സ് ക്ലബ് ഓഫ് കാലിക്കറ്റ്, ജിയോജിത് ഫിനാൻഷ്യൽ സർവീസസ് എന്നിവയുടെ ആഭിമുഖ്യത്തിൽ സൗജന്യ ഓഹരി-മ്യൂച്വൽഫണ്ട് നിക്ഷേപ ബോധവൽകരണ സെമിനാർ നടത്തുന്നു. മാർച്ച് 29ന് വൈകിട്ട് 5ന് കോഴിക്കോട് അശോകപുരത്തെ കാലിക്കറ്റ്‌ ചേംബർ ഓഫ് കോമേഴ്‌സ് ഹാളിലാണ് സെമിനാർ. ഉദ്ഘാടനം ഇൻവെസ്റ്റേഴ്സ് ക്ലബ് ഓഫ് കാലിക്കറ്റ് പ്രസിഡന്റ് അഡ്വ.പി.എൻ. റഷീദലി നിർവഹിക്കും. കാലിക്കറ്റ് ചേംബർ ഓഫ് കോമേഴ്സ് പ്രസിഡന്റ് വിനീഷ് വിദ്യാധരൻ അധ്യക്ഷനാകും. ജിയോജിത് ഫിനാൻഷ്യൽ സർവീസസ് ചീഫ് ഇൻവെസ്റ്റ്മെന്റ് സ്ട്രാറ്റജിസ്റ്റ് ഡോ.വി.കെ. വിജയകുമാർ മുഖ്യപ്രഭാഷണം നടത്തും.ഓഹരി, മ്യൂച്വൽഫണ്ട്‌ നിഷേപത്തിലൂടെ എങ്ങനെ മികച്ച വരുമാനവും ലാഭവിഹിതവും നേടാം, നിക്ഷേപിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, നഷ്ടപ്പെട്ട ഓഹരി വീണ്ടെടുക്കൽ, നോമിനി അപ്ഡേറ്റിങ്, കെവൈസി പുതുക്കൽ, മരണാനന്തര ഓഹരി കൈമാറ്റം തുടങ്ങിയ വിഷയങ്ങളിൽ നിക്ഷേപകരുടെ സംശയങ്ങൾക്ക് മറുപടി സെമിനാറിൽ ലഭിക്കും. 


Source link

Related Articles

Back to top button