KERALAMLATEST NEWS

‘അസാധാരണ നടപടി ശുഭസൂചന നൽകുന്നു’; മുഖ്യമന്ത്രിക്കൊപ്പമുള്ള സെൽഫി പങ്കുവച്ച് ശശി തരൂർ

ന്യൂഡൽഹി: മുഖ്യമന്ത്രി പിണറായി വിജയനൊപ്പമുള്ള ചിത്രം പങ്കുവച്ച് കോൺഗ്രസ് എംപി ശശി തരൂർ. ഗവർണർ രാജേന്ദ്ര അർലേക്കർക്കൊപ്പമുള്ള ചിത്രവും പങ്കുവച്ചിട്ടുണ്ട്. ഡൽഹിയിലെ കേരള ഹൗസിൽ മുഖ്യമന്ത്രി പിണറായി വിജയൻ, കേരളത്തിൽ നിന്നുള്ള എംപിമാർ എന്നിവരുമായി ഗവർണർ ഇന്നലെ കൂടിക്കാഴ്‌ച നടത്തിയിരുന്നു. ഇതിനിടെയാണ് തരൂർ ഇരുവ‌ർക്കുമൊപ്പം ചിത്രം പകർത്തിയത്.

‘സംസ്ഥാനം നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ചും കൂട്ടായ പ്രവർത്തനത്തിന്റെ ആവശ്യകതയെക്കുറിച്ചും ചർച്ച ചെയ്യാൻ ഇന്നലെ രാത്രി എല്ലാ കേരള എംപിമാരെയും അത്താഴ ചർച്ചയ്ക്ക് ക്ഷണിച്ച കേരള ഗവർണർ രാജേന്ദ്ര അർലേക്കറുടെ നടപടിയെ വളരെയധികം അഭിനന്ദിക്കുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ളവ‌ർ പങ്കെടുക്കുകയും ഹ്രസ്വമായി സംസാരിക്കുകയും ചെയ്തു. നമ്മുടെ രാഷ്ട്രീയ വ്യത്യാസങ്ങൾക്കപ്പുറം, സംസ്ഥാനം വികസിപ്പിക്കാനുള്ള നമ്മുടെ സംയുക്ത ശ്രമങ്ങൾക്ക് ഈ അസാധാരണ നടപടി ശുഭസൂചന നൽകുന്നു’- എന്ന് കുറിച്ചുകൊണ്ടാണ് തരൂർ എക്‌സിൽ ചിത്രങ്ങൾ പങ്കുവച്ചത്.

Greatly appreciate the gesture of @KeralaGovernor Rajendra Arlekar in hosting all Kerala MPs to a dinner discussion last night on the problems being faced by the state and the need for collective action. @CMOKerala @pinarayivijayan also attended and spoke briefly. This unusual… pic.twitter.com/zasV4brMhv
— Shashi Tharoor (@ShashiTharoor) March 12, 2025




Source link

Related Articles

Back to top button