LATEST NEWS
‘വീട്ടിൽ കയറി വെട്ടും’; കുടിശ്ശിക അടയ്ക്കാൻ ആവശ്യപ്പെട്ട വില്ലേജ് ഓഫിസറെ ഭീഷണിപ്പെടുത്തി സിപിഎം ഏരിയ സെക്രട്ടറി

പത്തനംതിട്ട∙ കെട്ടിട നികുതി കുടിശ്ശിക അടയ്ക്കാൻ ആവശ്യപ്പെട്ട വില്ലേജ് ഓഫിസറെ വീട്ടിൽകയറി വെട്ടുമെന്ന് സിപിഎം പത്തനംതിട്ട ഏരിയ സെക്രട്ടറിയുടെ ഭീഷണി. നാരങ്ങാനം വില്ലേജ് ഓഫിസറെ ഏരിയ സെക്രട്ടറി എം.വി.സഞ്ജു ഭീഷണിപ്പെടുത്തുന്ന ഫോൺ സന്ദേശം പുറത്തായി. വില്ലേജ് ഓഫിസറാണ് പ്രകോപനപരമായി സംസാരിച്ചതെന്ന് സഞ്ജു മാധ്യമങ്ങളോട് പറഞ്ഞു. വില്ലേജ് ഓഫിസറുടെ പ്രതികരണം ലഭ്യമായില്ല.ഫോൺ സംഭാഷണത്തിൽനിന്ന്:വില്ലേജ് ഓഫിസർ: 2022 മുതൽ 2025 വരെയുള്ള നികുതി സഞ്ജു അടയ്ക്കാമെന്ന് പറഞ്ഞെങ്കിലും അടച്ചിട്ടില്ല. നിങ്ങളൊക്കെ വലിയ ആളുകളാണ്. വലിയ രാഷ്ട്രീയ പാർട്ടിയുടെ ആളാണ്. പക്ഷേ, ചോദ്യം വന്നാൽ ഞങ്ങൾക്ക് കലക്ടറുടെയും ഡപ്യൂട്ടി കലക്ടറുടെയും മുന്നിൽ മുട്ടുമടക്കി നിൽക്കാനേ കഴിയൂ. അതുകൊണ്ട് നാളെ ഉച്ചയ്ക്കു മുൻപ് നികുതി അടയ്ക്കണം.
Source link