CINEMA

വിക്രത്തിന് വീണ്ടും ദൗർഭാഗ്യം; ‘വീര ധീര ശൂരൻ’ റിലീസ് മുടങ്ങി


‘എമ്പുരാനൊ’പ്പം റിലീസ് തീരുമാനിച്ചിരുന്ന വിക്രം ചിത്രം ‘വീര ധീര ശൂരൻ’ റിലീസ് മുടങ്ങി. തമിഴ്നാട്ടിലും കേരളത്തിലും വിദേശത്തുമടക്കം സിനിമയുടെ ആദ്യ ഷോ നടന്നില്ല. ചിത്രത്തിന്റെ ഒടിടി അവകാശങ്ങളെ ചൊല്ലിയാണ് നിയമപ്രശ്‌നം. ഒടിടിയില്‍ റിലീസ് ചെയ്യുന്നതുമായി ബന്ധപ്പെട്ട കരാര്‍ ചിത്രത്തിന്റെ നിര്‍മാതാക്കള്‍ ലംഘിച്ചുവെന്ന് ആരോപിച്ച് മുംബൈ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ബി4യു എന്ന പ്രൊഡക്ഷന്‍ കമ്പനിയാണ് ഡല്‍ഹി ഹൈക്കോടതി സമീപിച്ചത്. വ്യാഴാഴ്ച രാവിലെ 10.30 വരെ ചിത്രത്തിന്റെ റിലീസ് തടഞ്ഞുകൊണ്ട് കോടതി ഇടക്കാല ഉത്തരവ് ഇറക്കുകയായിരുന്നു. പ്രശ്ന പരിഹാരത്തിനായി ഏഴ് കോടി രൂപ ബി4യു കമ്പനിക്കു നൽകണമെന്ന് കോടതി ഉത്തരവ് പുറപ്പെടുവിച്ചെന്നും റിപ്പോർട്ടുകളുണ്ട്. വിക്രവും സംവിധായകൻ എസ്.യു. അരുൺകുമാറും തങ്ങളുടെ പ്രതിഫലത്തിൽനിന്നും ഒരു വിഹിതം മാറ്റിവച്ച് നിർമാതാവിനെ സഹായിക്കുമെന്നും തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. തുക മുഴുവൻ നൽകി കഴിഞ്ഞാൽ ഉച്ച കഴിഞ്ഞ് സിനിമ റിലീസ് ചെയ്യാനായേക്കും.


Source link

Related Articles

Back to top button