BUSINESS

സ്വർണവിലയിൽ വീണ്ടും വൻ തിരിച്ചുകയറ്റം; തീരുവയുദ്ധം കടുപ്പിച്ച് ഡോണൾഡ് ട്രംപ്, ഏപ്രിൽ‌ 2 ‘ലോകത്തിന്’ നിർണായകം


ആഭരണപ്രേമികളെ ആശങ്കയിലാഴ്ത്തി സ്വർണവില (gold rate) വീണ്ടും മേലോട്ട്. കേരളത്തിൽ (Kerala gold price) ഇന്നു ഗ്രാമിനു വില 40 രൂപ വർധിച്ച് 8,235 രൂപയായി. 320 രൂപ ഉയർന്ന് 65,880 രൂപയാണ് പവൻവില. ഇന്നലെ ഗ്രാമിന് 10 രൂപയും പവന് 80 രൂപയും കൂടിയിരുന്നു. രാജ്യാന്തരവിലയുടെ തിരിച്ചുകയറ്റത്തിന്റെ ചുവടുപിടിച്ചാണ് കേരളത്തിലും വിലക്കയറ്റം. ഈ മാസം 20ന് രേഖപ്പെടുത്തിയ ഗ്രാമിന് 8,310 രൂപയും പവന് 66,480 രൂപയും എന്ന റെക്കോർഡ് ഭേദിക്കുമോ എന്നാണ് വിപണി ഇപ്പോൾ ഉറ്റുനോക്കുന്നത്.അമേരിക്കയിലേക്ക് ഇറക്കുമതി ചെയ്യുന്ന ഉൽപന്നങ്ങൾക്കുമേൽ പകരച്ചുങ്കം ഏർപ്പെടുത്താനുള്ള നിലപാട് പ്രസിഡന്റ് ട്രംപ് മയപ്പെടുത്തുമെന്ന പ്രതീക്ഷകൾ വെറുതെയായത് സ്വർണത്തിന് തിരിച്ചുകയറാനുള്ള ഊർജമായി. ഇന്നലെ വാഹന ഇറക്കുമതിക്ക് 25% ഇറക്കുമതി തീരുവ ഏർപ്പെടുത്തിയ ട്രംപ്, ഏപ്രിൽ രണ്ടിന് പകരച്ചുങ്കം (Reciprocal Tariff) സംബന്ധിച്ച പുതിയ പ്രഖ്യാപനം നടത്തുമെന്നും വ്യക്തമാക്കി. ഇതോടെ, യുഎസിൽ പണപ്പെരുപ്പം കൂടുന്നതുൾപ്പെടെ സമ്പദ്‍വ്യവസ്ഥ സമ്മർദ്ദത്തിലാകുമെന്ന വിലയിരുത്തലും ആഗോള വ്യാപാരയുദ്ധം കലുഷിതമാകുമെന്ന നിരീക്ഷണങ്ങളും ശക്തമായld സ്വർണവിലയെ വീണ്ടും മുന്നോട്ടു നയിച്ചു.റെക്കോർഡ് തകർക്കാൻ രാജ്യാന്തര വില


Source link

Related Articles

Back to top button