WORLD
'അയാൾ കാമുകിയുടെ വീട്ടിലേക്ക് കയറി, ആ കെട്ടിടം നമ്മൾ തകർത്തു'; US യെമൻ ആക്രമണപദ്ധതി പൂർണമായി ചോർന്നു

വാഷിങ്ടണ്‍: ഉന്നതോദ്യോഗസ്ഥരുടെ ഗ്രൂപ്പ് ചാറ്റ് പുറത്തുവന്ന സംഭവം യുഎസ്സിനെയാകെ പിടിച്ചുകുലുക്കിയിരിക്കുകയാണ്. ഹൂത്തികള്‍ക്കെതിരെ യെമനില്‍ നടത്തേണ്ട ആക്രമണങ്ങളുടെ പദ്ധതി ചര്‍ച്ച ചെയ്യാനായുള്ള സിഗ്നല്‍ ആപ്പിലെ ഗ്രൂപ്പ് ചാറ്റാണ് കഴിഞ്ഞദിവസം പുറത്തായത്. ദി അറ്റ്‌ലാന്റിക് മാഗസിന്റെ പത്രാധിപര്‍ ജെഫറി ഗോള്‍ഡ്‌ബെര്‍ഗിനെ അബദ്ധത്തില്‍ ഗ്രൂപ്പില്‍ ചേര്‍ത്തതോടെയാണ് ആക്രമണ പദ്ധതികള്‍ ചോര്‍ന്നത്. ഇപ്പോൾ ചാറ്റിലെ മുഴുവൻ വിവരങ്ങളും പുറത്തുവിട്ടിരിക്കുകയാണ് ദി അറ്റ്ലാന്റിക്.യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവായ മൈക്കിള്‍ വാള്‍ട്ട്‌സാണ് ജെഫറിയെ അബദ്ധത്തിൽ ഗ്രൂപ്പില്‍ ചേര്‍ത്തത്. വിവരങ്ങള്‍ ചോര്‍ന്നതിന്റെ ഉത്തരവാദിത്തം വാള്‍ട്ട്‌സ് ഏറ്റെടുത്തിരുന്നു.
Source link