‘അച്ഛാ, നിങ്ങള്‍ കാണുന്നുണ്ടെന്ന് എനിക്കറിയാം’; ‘എമ്പുരാൻ’ സുകുമാരന് സമർപ്പിച്ച് പൃഥ്വിരാജ്

പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരുന്ന എമ്പുരാന്‍ തിയറ്ററുകളിലെത്തുമ്പോള്‍ അച്ഛൻ സുകുമാരനെ ഓർത്ത് പൃഥ്വിരാജ് സുകുമാരന്‍. ‘അച്ഛാ, എനിക്കറിയാം നിങ്ങളും കാണുന്നുണ്ടെന്ന്’ എന്നാണ് എമ്പുരാന്‍റെ റിലീസിന് മണിക്കൂറുകള്‍ക്ക് മുന്‍പ് പൃഥ്വിരാജ് ഫെയ്സ്ബുക്കില്‍ കുറിച്ചത്. ‘എന്നെ ഞാനാക്കിയ അച്ഛന്’ എന്ന താങ്ക്സ് കാർഡും ‘എമ്പുരാൻ’ സിനിമയുടെ ടൈറ്റിൽ കാർഡിൽ കാണിക്കുന്നുണ്ട്. പൃഥ്വിരാജ് പങ്കുവച്ച പോസ്റ്റിൽ ആരാധകരടക്കം നിരവധിപ്പേരാണ് കമന്റുകളുമായി എത്തുന്നത്.‘‘‘നിങ്ങളുടെ വിജയത്തിന് സാക്ഷ്യം വഹിക്കാൻ അച്ഛന്‍ ഇവിടെ ഇല്ലായിരിക്കാം, പക്ഷേ നിങ്ങളുടെ കഠിനാധ്വാനത്തിലൂടെയും ദൃഢനിശ്ചയത്തിലൂടെയും അദ്ദേഹത്തിന്റെ ഓർമ്മകൾ ജീവിക്കുന്നു. അതിരുകൾ കടന്ന് മുന്നേറുക’ എന്നാണ് ഒരാള്‍ പോസ്റ്റിന് താഴെ കുറിച്ചത്. ‘അച്ഛന്‍റെ പേര് വാനോളം ഉയർത്തിയ മകൻ, പൃഥ്വിരാജ് സുകുമാരൻ’, ‘മലയാള സിനിമയുടെ ഗെയിം ചേഞ്ചറാണ് നിങ്ങള്‍’ എന്നിങ്ങനെ നീളുന്നു പോസ്റ്റിനു താഴെ കമന്‍റുകള്‍.
Source link