ബാഗേലിന്റെ വസതിയിൽ സിബിഐ റെയ്ഡ്

റായ്പുർ: ഛത്തീസ്ഗഡ് മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ഭൂപേഷ് ബാഗേലിന്റെ വസതിയിൽ സിബിഐ റെയ്ഡ്. ബാഗേലുമായി ബന്ധപ്പെട്ട 60 ഇടങ്ങളിലാണ് സിബിഐ സംഘം റെയ്ഡ് നടത്തിയത്. ആറായിരം കോടി രൂപയുടെ മഹാദേവ് ബെറ്റിംഗ് ആപ്പ് കേസുമായി ബന്ധപ്പെട്ടായിരുന്നു റെയ്ഡ്.
ബാഗേലിന്റെ റായ്പുരിലെയും ഭിലായിലെയും വസതികളിലും അദ്ദേഹത്തിന്റെ അടുത്ത അനുയായിയായ മുതിർന്ന പോലീസ് ഉദ്യോഗസ്ഥന്റെ വീടുകളിലും പരിശോധന നടന്നതായി സിബിഐ ഉദ്യോഗസ്ഥർ പറഞ്ഞു. ബാഗേൽ ഇന്നലെ ഡൽഹിയിലേക്ക് പോകാനിരിക്കെയായിരുന്നു സിബിഐ റെയ്ഡ്.
Source link