കേന്ദ്ര ധനമന്ത്രി നിര്മലയെക്കുറിച്ചും പാരഡി ഗാനം

മുംബൈ: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡെയെക്കുറിച്ചുള്ള ഹാസ്യഗാനത്തിന്റെ പേരിൽ വിവാദത്തിലായെങ്കിലും സാമൂഹ്യവിമർശനം അവസാനിപ്പിക്കാതെ സ്റ്റാന്‍ഡ് അപ്പ് കൊമേഡിയന്‍ കുനാല്‍ കമ്ര. ഉപമുഖ്യമന്ത്രിയെ പരിഹസിച്ചുവെന്ന പരാതിയിൽ മുംബൈ പോലീസ് രണ്ടാമതും സമൻസ് അയച്ച അതേ ദിനത്തിൽ കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമനെ വിമർശിക്കുന്ന ആക്ഷേപഗാനം കമ്ര യുട്യൂബില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു.
1987ല്‍ പുറത്തിറങ്ങിയ സൂപ്പര്‍ ഹിറ്റ് ചിത്രം മിസ്റ്റര്‍ ഇന്ത്യയിലെ ഹവാ ഹവാ എന്ന ഗാനത്തിന്റെ പാരഡിയാണ് ജിഎസ്ടി പ്രശ്നത്തിൽ ധനമന്ത്രിയെ വിമർശിച്ച് തയാറാക്കിയത്. ഒരു മാസം മുമ്പ് മുംബൈയിലെ ഹാബിറ്റാറ്റ് കോമഡി ക്ലബ്ബിൽ റിക്കാർഡ് ചെയ്ത പാട്ട് പോപ് കോണ്‍ ഇമോജിയുടെ പശ്ചാത്തലത്തില്‍ ബുധനാഴ്ച വീണ്ടും യുട്യൂബിൽ അപ്ലോഡ് ചെയ്യുകയായിരുന്നു.
Source link