LATEST NEWS
മാട്ടുപ്പെട്ടി ഡാമിനു സമീപം കടുവയിറങ്ങി; ദൃശ്യം പകർത്തിയത് ഡിറ്റിപിസിയുടെ ബോട്ടിൽ പോയവർ

മൂന്നാർ∙ മാട്ടുപ്പെട്ടി ഡാമിനു സമീപം കടുവയിറങ്ങി. ഇന്നലെ ഉച്ചകഴിഞ്ഞാണ് ഡാമിന്റെ വൃഷ്ടിപ്രദേശത്തു കൂടി കടുവ കടന്നു പോകുന്നത് സഞ്ചാരികൾ കണ്ടത്. ഡിറ്റിപിസിയുടെ ബോട്ടിൽ പോയ ചെന്നൈ സ്വദേശികളാണ് കടുവയുടെ ദൃശ്യം പകർത്തിയത്.കടുവ വൃഷ്ടിപ്രദേശത്തുകൂടി നടന്നു സമീപത്തുള്ള ഗ്രാൻ്റീസ് തോട്ടത്തിലേക്കാണ് പോയത്. കുണ്ടള, പുതുക്കടി, സാൻഡോസ് മേഖലകളിൽ കടുവയുടെ സാന്നിധ്യം പതിവാണ്. നിരവധി കന്നുകാലികളെ കടുവ കൊന്നു തിന്നിരുന്നു. എന്നാൽ മാട്ടുപ്പെട്ടി ഡാമിന്റെ പരിസരത്ത് കടുവയെ കാണുന്നത് ഇതാദ്യമാണെന്ന് ജീവനക്കാർ പറഞ്ഞു.
Source link