BUSINESS

കേരളത്തിന്റെ പൈനാപ്പിൾ വിപ്ലവം; വിറ്റുവരവ് 3,000 കോടി, ഗൾഫിലും താരമായി ‘വാഴക്കുളം’ പെരുമ


എറണാകുളം മൂവാറ്റുപുഴയിലെ വാഴക്കുളത്തിന് മറ്റൊരു പേരുകൂടിയുണ്ട്, കേരളത്തിന്റെ ‘പൈനാപ്പിൾ സിറ്റി’. ചെറുതും വലുതുമായ 2,500ലേറെ പൈനാപ്പിൾ കർഷകർ. വിളവ് ലക്ഷം ടണ്ണിലുമധികം. ഇവിടെ നിന്ന് കേരളത്തിന്റെ വിവിധ ഭാഗങ്ങളിലേക്കു മാത്രമല്ല ദക്ഷിണേന്ത്യയിലേക്കും മഹാരാഷ്ട്ര, രാജസ്ഥാൻ ഉൾപ്പെടെ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലേക്കും ദിനംപ്രതി പോകുന്നത് ലോഡുകണക്കിനും ടൺ കണക്കിനും പൈനാപ്പിൾ. പുറമെ, മികച്ച ഡിമാൻഡിന്റെ കരുത്തുമായി ഗൾഫ് ഉൾപ്പെടെ വിദേശത്തേക്കും പറക്കുന്നുണ്ട് ദിവസേന.3,000 കോടി രൂപയാണ് കേരളത്തിന്റെ പൈനാപ്പിൾ മേഖലയുടെ വാർഷിക വിറ്റുവരവ്. ലോകത്തെ ഏത് ഇനത്തോടും കിടപിടിക്കുന്ന സ്വാദും നിലവാരവുമാണ് വാഴക്കുളത്തിന്റെ പൈനാപ്പിൾ പെരുമ. വേനൽ തുടങ്ങിയത് പൈനാപ്പിൾ കൃഷിയെ ദുഷ്കരമാക്കുന്നുണ്ടെങ്കിലും അതൊക്കെ തരണം ചെയ്ത് കൃഷിയിപ്പോൾ ഉഷാർ. ഷെഡ് ഉൾപ്പെടെ കെട്ടിയാണ് തോട്ടം സംരക്ഷിക്കുന്നതെന്ന് കർഷകർ പറയുന്നു. സാധാരണ ഒരു ഏക്കറിൽ വിളവെടുക്കുമ്പോൾ 15 ടൺ പൈനാപ്പിൾ ലഭിക്കുമെങ്കിൽ വേനൽക്കാലത്ത് അതു 12 ടണ്ണായി ചുരുങ്ങാറുമുണ്ട്. എങ്കിലും, ഇതു മെച്ചപ്പെട്ട വില കിട്ടുന്ന സീസണാണെന്നതാണ് കർഷകരുടെ ആശ്വാസം.


Source link

Related Articles

Back to top button