ലൈംഗികാവയവത്തിൽ നട്ട് കുടുങ്ങി, ഒടുവിൽ യുവാവിന് രക്ഷകരായത് ഫയർഫോഴ്സ്

കാസർകോട്: ലൈംഗികാവയവത്തിൽ മെറ്റൽ നട്ട് കുടുങ്ങിയ 46കാരന് രക്ഷകരായത് ഫയർഫോഴ്സ്. വാഷറിന് ഉപയോഗിക്കുന്ന ഒന്നര ഇഞ്ച് വ്യാസമുളള നട്ടാണ് യുവാവിന്റെ ലൈംഗികാവയവത്തിൽ കുടുങ്ങിയത്. കാഞ്ഞങ്ങാടാണ് സംഭവം. ചൊവ്വാഴ്ച രാത്രി എട്ട് മണിയോടെയാണ് ഇയാൾ കാഞ്ഞങ്ങാട്ടെ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി എത്തിയത്. നട്ട് നീക്കം ചെയ്യാൻ ഡോക്ടർമാർ ശ്രമിച്ചിരുന്നുവെങ്കിലും നടന്നില്ല. ഇതോടെയാണ് ആശുപത്രി അധികൃതർ ഫയർഫോഴ്സിനെ വിവരം അറിയിച്ചത്.
ഒന്നര മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് ഫയർഫോഴ്സ് അർദ്ധ രാത്രിയോടെ നട്ട് മുറിച്ചുനീക്കിയത്. കട്ടർ ഉപയോഗിച്ച് നട്ട് മുറിച്ചുനീക്കുമ്പോൾ ചൂടാകുന്നതിനാൽ ലൈംഗികാവയത്തിന് ക്ഷതമേൽക്കാനുള്ള സാദ്ധ്യത കൂടുതലായിരുന്നു. അതുകൊണ്ടുതന്നെ വെള്ളമൊഴിച്ച് തണുപ്പിച്ച് ഏറെ സമയമെടുത്താണ് നട്ടിന്റെ രണ്ട് ഭാഗവും മുറിച്ചുനീക്കിയത്. നട്ട് കുടുങ്ങിയിട്ട് രണ്ട് ദിവസം കഴിഞ്ഞിട്ടുണ്ടാവുമെന്നും അധികൃതർ അറിയിച്ചു.
അതേസമയം,മദ്യലഹരിയിൽ ബോധമില്ലാതിരുന്നപ്പോൾ അജ്ഞാതരാണ് നട്ട് കയറ്റിയതെന്നാണ് യുവാവ് പറയുന്നത്. മൂത്രമൊഴിക്കാൻ പോലും വളരെ പ്രയാസപ്പെട്ടിരുന്നു. ലൈംഗികാവയവത്തിൽ കുടുങ്ങിയ നട്ട് ഊരിയെടുക്കാനായി രണ്ട് ദിവസത്തോളം സ്വയം ശ്രമിച്ചിട്ടും പറ്റാതായതോടെയാണ് ആശുപത്രിയിൽ എത്തിയതെന്നും യുവാവ് പറഞ്ഞു.
Source link