ഡ്രൈവിങ് പഠിക്കാം ഇനി ടെൻഷനില്ലാതെ; ഇഷ്ടപ്പെട്ട വണ്ടിയും ‘ആശാനും’ വീട്ടിലെത്തും, പുത്തൻ ആശയവുമായി ഐടേൺ

ഡ്രൈവിങ് എല്ലാവർക്കും ഇഷ്ടമാണ്, ഡ്രൈവിങ് പഠിക്കാനോ..? ഓർക്കുമ്പോഴേ പലർക്കും ടെൻഷൻ. ഒരിക്കലും മെരുങ്ങാത്ത വണ്ടി. തിരക്കുള്ള റോഡ്. കടുകട്ടി പരിശീലനം. ഇതൊക്കെയാണ് പലരെയും ‘പഠിക്കണോ’ എന്ന് ചിന്തിപ്പിക്കുന്നത്. എന്നാൽ, ഇനി ആ ആശങ്ക വേണ്ടെന്ന് പറയുകയാണ് ഒരുകൂട്ടം ചെറുപ്പക്കാർ ചേർന്നു സ്ഥാപിച്ച സംരംഭമായ ഐടേൺ.മൊബൈൽ ആപ്പിലെ ഏതാനും ക്ലിക്കുമതി ഐടേണിൽ നിന്ന് ഇഷ്ടമുള്ള കാറും ‘ആശാനെയും’ തിരഞ്ഞെടുക്കാം. ഉചിതമായ സമയവും നിശ്ചയിച്ചാൽ വണ്ടിയുമായി പ്രൊഫഷണൽ ട്രെയിനർ നിങ്ങളുടെ അടുത്തെത്തി പഠിപ്പിക്കും; അതും ലോകനിലവാരത്തിലും സിംപിളായും. സ്വപ്ന സംരംഭങ്ങൾക്ക് സാക്ഷാത്കാരത്തിന്‍റെ പുതുചിറകു സമ്മാനിച്ച് മനോരമ ഓൺലൈൻ ഒരുക്കിയ ‘മനോരമ ഓൺലൈൻ എലവേറ്റ്’ ബിസിനസ് പിച്ചിങ് റിയാലിറ്റി ഷോയിൽ നിക്ഷേപക പാനൽ അംഗങ്ങളുടെ മികച്ച പ്രശംസയും പിന്തുണയുമാണ് ഐടേണ്‍ സ്വന്തമാക്കിയത്. ജെയിൻ യൂണിവേഴ്‌സിറ്റിയുമായി ചേർന്നൊരുക്കുന്ന മനോരമ ഓൺലൈൻ എലവേറ്റിന്‍റെ എപ്പിസോഡ്-4 (Click Here) ഇവിടെ കാണാം.
Source link