മുസ്ലിംകൾക്കിടയിൽ ഹിന്ദുക്കൾ സുരക്ഷിതരല്ലെന്ന് യുപി മുഖ്യമന്ത്രി

ലക്നോ: വീണ്ടും വർഗീയ പരാമർശവുമായി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. മുസ്ലിംകൾക്കിടയിൽ ഹിന്ദുക്കൾ സുരക്ഷിതരല്ലെന്ന് അദ്ദേഹം പറഞ്ഞു. നൂറു ഹിന്ദു കുടുംബങ്ങൾക്കിടയിൽ ഒരു മുസ്ലിം കുടുംബം സുരക്ഷിതമായിരിക്കും. എന്നാൽ, മറിച്ച് 100 മുസ്ലിം കുടുംബങ്ങൾ പാർക്കുന്ന സ്ഥലത്ത് 50 ഹിന്ദുക്കൾ സുരക്ഷിതരായിരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
എഎൻഐക്കു നൽകിയ പോഡ്കാസ്റ്റിലായിരുന്നു യോഗിയുടെ വർഗീയ പരാമർശം. ഉത്തർപ്രദേശിൽ മുസ്ലിംകൾ സുരക്ഷിതരാണ്. ഹിന്ദുക്കൾ സുരക്ഷിതരാണെങ്കിൽ അവരും സുരക്ഷിതരാണെന്നും അദ്ദേഹം പറഞ്ഞു.
Source link