KERALAM
കോൺഗ്രസ് ധർണ നടത്തി

തിരുവനന്തപുരം: ആശാവർക്കർമാരുടെ സമരം ഒത്തുതീർപ്പാക്കുക, അങ്കണവാടി ജീവനക്കാരുടെ വേതനം വർദ്ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് മണ്ഡലം കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ സംസ്ഥാനത്തെ തദ്ദേശസ്വയംഭരണ ഓഫീസുകൾക്ക് മുന്നിൽ ധർണ നടത്തി. തിരുവനന്തപുരം കോർപ്പറേഷൻ ഓഫീസിന് മുന്നിൽ കെ. മുരളീധരൻ ധർണ ഉദ്ഘാടനം ചെയ്തു. പത്തനംതിട്ട വെച്ചൂച്ചിറ പഞ്ചായത്തിൽകെ.പി.സി.സി മുൻ പ്രസിഡന്റ് വി.എം. സുധീരൻ ഉദ്ഘാടനം ചെയ്തു.
Source link