INDIA
വാഹന പാർക്കിങ് തർക്കം, അയൽവാസി കിണറ്റിലെറിഞ്ഞു; മൂന്നര വയസ്സുകാരനെ അമ്മ കിണറ്റിൽ ചാടി രക്ഷിച്ചു

ചെന്നൈ ∙ തിരുച്ചിറപ്പള്ളിയിൽ വാഹനം പാർക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തെ തുടർന്ന് അയൽവാസി കിണറ്റിലെറിഞ്ഞ മൂന്നര വയസ്സുകാരനെ മാതാവ് കിണറ്റിൽ ചാടി രക്ഷപ്പെടുത്തി. സമയപുരം ഇരുങ്കലൂർ സ്വദേശി മെർലിൻ സന്ധ്യയാണ് സാഹസികമായി കുഞ്ഞിനെ രക്ഷിച്ചത്. കുട്ടിയെ കയ്യിലെടുത്ത്, കിണറ്റിലെ പൈപ്പിൽ പിടിച്ചു നിന്ന് നിലവിളിച്ച മെർലിന്റെ ശബ്ദം കേട്ട് എത്തിയവർ ഇരുവരെയും രക്ഷപ്പെടുത്തുകയായിരുന്നു. അയൽവാസി ജോണി മിൽട്ടണെ അറസ്റ്റ് ചെയ്തു.
Source link