നേരിട്ടുള്ള വിമാന സർവീസുകൾ: ചർച്ചയിലേക്ക് ഇന്ത്യയും ചൈനയും

ന്യൂഡൽഹി: നേരിട്ടുള്ള വിമാനസർവീസുകൾ പുനരാരംഭിക്കതിനെക്കുറിച്ചുള്ള ചർച്ചയിലേക്ക് കടന്ന് ഇന്ത്യയും ചൈനയും. അതിർത്തി തർക്കങ്ങൾ ഫലപ്രദമായി പരിഹരിക്കുന്നതിനുള്ള നയതന്ത്ര-സൈനികതല ധാരണയ്ക്കു പിന്നാലെയാണിത്. ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്രസൗഹൃദത്തിന്റെ എഴുപത്തിയഞ്ചാം വാർഷാഘോഷങ്ങളുടെ ഭാഗമായാണ് പുതിയ മേഖലകളിലേക്കു സഹകരണം വർധിപ്പിക്കുന്നിനുള്ള ആലോചനകൾ.
അതിർത്തി കാര്യങ്ങൾ ചർച്ച ചെയ്യുന്നതിനുള്ള സമിതിയായ ഡബ്ലിയുഎംസിസിയുടെ 33ാം യോഗം ഇന്നലെ ബെയ്ജിംഗിൽ നടന്നു. ബുധനാഴ്ച ഇരുരാജ്യങ്ങളിലേയും വിദേശകാര്യമന്ത്രിമാരുടെ കൂടിക്കാഴ്ചയും ഉണ്ടായിരുന്നു.
Source link