KERALAMLATEST NEWS

ഹോമിയോ അസോ. പ്രൊഫസർ നിയമനം: വിജ്ഞാപനം റദ്ദാക്കി

കൊച്ചി: ഗവ. ഹോമിയോ മെഡിക്കൽ കോളേജുകളിലെ അസോസിയേറ്റ് പ്രൊഫസർ നിയമനവുമായി ബന്ധപ്പെട്ട പി.എസ്.സിയുടെ 2023 നവംബർ 16ലെ വിജ്ഞാപനം ഹൈക്കോടതി റദ്ദാക്കി. വിജ്ഞാപനത്തിലെ യോഗ്യതാ മാനദണ്ഡം സ്‌പെഷ്യൽ റൂൾസിനു വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി ഹോമിയോ മെഡിക്കൽ കോളേജുകളിലെ അസിസ്റ്റന്റ് പ്രൊഫസർമാർ നൽകിയ ഹർജിയിലാണ് ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് പി. കൃഷ്ണകുമാർ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്.
കേരള ഹോമിയോപ്പതി മെഡിക്കൽ എഡ്യൂക്കേഷൻ (ടീച്ചിംഗ് സർവീസസ്) സ്‌പെഷ്യൽ റൂൾ പ്രകാരം യോഗ്യത നിഷ്‌കർഷിച്ച് 2023 ആഗസ്റ്റ് 16 ന് പി.എസ്.സി നോട്ടിഫിക്കേഷൻ ഇറക്കിയിരുന്നു. എന്നാൽ 2023 നവംബർ 16 ന് സെൻട്രൽ കൗൺസിൽ ഒഫ് ഹോമിയോപ്പതിയുടെ റെഗുലേഷൻ പ്രകാരം പുതിയ വിജ്ഞാപനമിറങ്ങിയതാണ് ആശയക്കുഴപ്പമുണ്ടാക്കിയത്. ഇത് റദ്ദാക്കിയ ഡിവിഷൻബെഞ്ച്, 2023 ആഗസ്റ്റ് 16 ലെ ഉത്തരവു പ്രകാരം മുന്നോട്ടു പോകാനും റിക്രൂട്ട്മെന്റ് പൂർത്തിയാക്കാനും പി.എസ്.സിക്ക് നിർദ്ദേശം നൽകി.


Source link

Related Articles

Back to top button