Empuraan Live എമ്പുരാൻ എഴുന്നള്ളി; തിയറ്ററുകളിൽ നിന്നുള്ള ആദ്യപ്രതികരണങ്ങൾ ഇതാ…

ആരാധകരെ ആവേശക്കൊടുമുടി കയറ്റി ‘എമ്പുരാൻ’ പ്രദർശനം ആരംഭിച്ചു. വ്യാഴം രാവിലെ 6 മണിക്ക് ആണ് ഫാൻ ഷോ ആരംഭിച്ചത്. ആഗോള റിലീസ് ആയി എത്തിയ ചിത്രത്തിന് ഗംഭീര വരവേൽപ്പ് ലഭിക്കുന്നു. മലയാളത്തിലെ ഏറ്റവും മുതൽമുടക്കുള്ള ചിത്രമായ എമ്പുരാൻ, ആരാധകർക്ക് ആവേശക്കാഴ്ചയായിക്കഴിഞ്ഞു.മലയാളം കണ്ടതിൽ വച്ച് ഏറ്റവും വലിയ ബ്രഹ്മാണ്ഡ റിലീസിനാണ് സിനിമാ പ്രേമികൾ സാക്ഷ്യം വഹിച്ചത്. ലോകം മുഴുവനുമുള്ള സിനിമാ പ്രേമികൾ അത്യധികം ആകാംക്ഷയോടെ കാത്തിരുന്ന ചിത്രം പ്രേക്ഷകസ്വീകാര്യതയിലും ആഗോള കലക്‌ഷനിലും ചരിത്രം സൃഷ്ടിക്കുമെന്നാണ് വിലയിരുത്തൽ. അഡ്വാൻസ് ബുക്കിങ്ങിലൂടെ ആദ്യ ദിനം തന്നെ ‘എമ്പുരാൻ’ 50 കോടി ക്ലബിലെത്തിയിരുന്നു. ഇതാദ്യമായാണ് ഒരു മലയാള ചിത്രം ഈ നേട്ടം സ്വന്തമാക്കുന്നത്. കേരളത്തിൽ മാത്രം 750 സ്ക്രീനുകളിലാണ് ‘എമ്പുരാൻ’ പ്രദർശിപ്പിക്കുന്നത്. 2019 ൽ റിലീസ് ചെയ്ത ബ്ലോക്ക്ബസ്റ്റർ ചിത്രം ലൂസിഫറിന്റെ രണ്ടാം ഭാഗമായി എത്തുന്ന സിനിമയ്ക്ക് മുരളി ഗോപി തിരക്കഥ രചിച്ചിരിക്കുന്നു. മൂന്നു ഭാഗങ്ങളായി കഥ പറയുന്ന ഒരു സിനിമാ സീരിസിന്റെ രണ്ടാം ഭാഗമാണ് എമ്പുരാൻ.
Source link