KERALAM

ഗവർണർ കേസ് അടിയന്തര വാദത്തിന് അപേക്ഷിച്ച് സർക്കാർ

ന്യൂഡൽഹി : നിയമസഭ പാസാക്കി അയക്കുന്ന ബില്ലുകളിൽ തീരുമാനമെടുക്കാതെ അടയിരുന്ന മുൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ നടപടിക്കെതിരെ സമർപ്പിച്ചിരുന്ന ഹർജികളിൽ അടിയന്തരമായി വാദം കേൾക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ അപേക്ഷ സമർപ്പിച്ചു.

ചൊവ്വാഴ്ച വിഷയം പരിഗണിച്ചപ്പോൾ സർക്കാരിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ കെ.കെ. വേണുഗോപാൽ ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് സർക്കാർ ഇന്നലെ രേഖാമൂലം അപേക്ഷ നൽകിയത്. സർവകലാശാലകളുടെ ചാൻസലർ സ്ഥാനത്തു നിന്ന് ഗവർണറെ ഒഴിവാക്കുന്നതുമായി ബന്ധപ്പെട്ട് നിയമസഭ പാസാക്കിയ ബിൽ, യൂണിവേഴ്സിറ്റി അപ്പലേറ്റ് ട്രൈബ്യൂണൽ നിയമന ഭേദഗതി ബിൽ എന്നിവയ്‌ക്ക് രാഷ്ട്രപതി അംഗീകാരം നിഷേധിച്ചതും അപേക്ഷയിൽ ചൂണ്ടിക്കാട്ടി. ഉചിതമായ ബെഞ്ചിലേക്ക് ഹർജികൾ വിടാമെന്ന് ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന ഉറപ്പു നൽകി.. തമിഴ്നാട് ഗവർണർക്കെതിരെ അവിടത്തെ സർക്കാർ സമർപ്പിച്ച ഹർജി ജസ്റ്റിസ് ജെ.ബി. പർദിവാല അദ്ധ്യക്ഷനായ ബെഞ്ചിന് മുന്നിലുണ്ട്. ആ ബെഞ്ചിലേക്ക് വിടണമെന്ന് കേരളം ചീഫ് ജസ്റ്റിസിനോട് ആവശ്യപ്പെട്ടു..


Source link

Related Articles

Back to top button