KERALAMLATEST NEWS

എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകൾ അവസാനിച്ചു

തിരുവനന്തപുരം: ഈ അദ്ധ്യയനവർഷത്തെ എസ്.എസ്.എൽ.സി, രണ്ടാം വർഷ ഹയർ സെക്കൻഡറി പരീക്ഷകൾ അവസാനിച്ചു. 4,27,021 വിദ്യാർത്ഥികളാണ് റെഗുലർ വിഭാഗത്തിൽ എസ്.എസ്.എൽ.സി പരീക്ഷ എഴുതിയത്. ഏപ്രിൽ മൂന്നു മുതൽ 26 വരെയാണ് ഉത്തരക്കടലാസുകളുടെ മൂല്യനിർണയം. 72 കേന്ദ്രങ്ങളിൽ രണ്ടു ഘട്ടമായി ഇത് നടക്കും. മേയ് പകുതിക്കുശേഷം ഫലപ്രഖ്യാപനം ഉണ്ടാവും.

89 കേന്ദ്രങ്ങളിലായി ഏപ്രിൽ മൂന്നു മുതൽ ഹയർ സെക്കൻഡറി മൂല്യനിർണയം ആരംഭിക്കും. 4,44,693 പേരാണ് രണ്ടാംവർഷ ഹയർസെക്കൻഡറി പരീക്ഷയെഴുതിയത്. 28587 വിദ്യാർത്ഥികൾ രണ്ടാം വർഷ വി.എച്ച്.എസ്.ഇ പരീക്ഷയെഴുതി.

ഒന്നു മുതൽ ഒമ്പത് വരെ ക്ലാസുകളിലെ പരീക്ഷകൾ ഇന്ന് അവസാനിക്കും. ഹയർ സെക്കൻഡറി ഒന്നാം വർഷ പരീക്ഷകളും വൊക്കേഷണൽ ഹയർ സെക്കൻഡറി ഒന്നാം വർഷ തിയറി പരീക്ഷകളും ശനിയാഴ്ച സമാപിക്കും.
സ്‌കൂളടയ്ക്കുന്ന ദിവസം ആഘോഷങ്ങൾ സംഘടിപ്പിക്കരുതെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. സ്കൂൾ കോമ്പൗണ്ടുകളിൽ വാഹനങ്ങളിലെ പ്രകടനം അനുവദിക്കില്ല.


Source link

Related Articles

Back to top button