വെനസ്വേലൻ ഓയിൽ ഇറക്കുമതി റിലയൻസ് നിർത്തിവച്ചു

മുംബൈ: ദക്ഷിണ അമേരിക്കൻ രാജ്യമായ വെനസ്വേലയിൽനിന്ന് ഓയിൽ വാങ്ങുന്നത് റിലയൻസ് ഇന്റസ്ട്രീസ് ലിമിറ്റഡ് നിർത്തിവച്ചു. വെനസ്വേലയിൽനിന്ന് ഓയിൽ വാങ്ങുന്ന രാജ്യങ്ങൾക്ക് 25 ശതമാനം തീരുവ ചുമത്താൻ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് നിർദേശം നൽകിയതിനു പിന്നാലെയാണ് റിലൻസ് ഇറക്കുമതി നിർത്തിവച്ചത്. ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ ഉടമസ്ഥതയിലുള്ള റിഫൈനർ വെനിസ്വേലയിൽ നിന്ന് നിലവിൽ കയറ്റിവിട്ട ക്രൂഡ് രാജ്യത്ത് ഏപ്രിൽ ആദ്യമെത്തും. എന്നാൽ കൂടുതൽ വാങ്ങൽ നിർത്തിവച്ചിരിക്കുകയാണെന്നാണ് റിപ്പോർട്ടുകൾ. തീരുവ ഭീഷണിയെത്തുടർന്ന് കന്പനി വെനസ്വേലൻ ക്രൂഡ് വാങ്ങുന്നത് നിർത്തിവച്ചിരിക്കുകയാണെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. വെനസ്വേലയിൽനിന്ന് ക്രൂഡ് ഇറക്കുമതി പുനരാരംഭിക്കാൻ യുഎസിൽനിന്ന് കഴിഞ്ഞ വർഷം റിലയൻസ് ഇളവുകൾ വാങ്ങിയിരുന്നു. കെപ്ളറുടെ കണക്കുകൾ പ്രകാരം ഈ വർഷാരംഭം മുതൽ 6.5 മില്യണ് ബാരൽ ക്രൂഡ് റിലയൻസ് ഇറക്കുമതി ചെയ്തിട്ടുണ്ട്.
ട്രംപിന്റെ എക്സിക്യൂട്ടീവ് ഉത്തരവ് ഏപ്രിൽ 2 മുതൽ പ്രാബല്യത്തിൽ വരും. വെനിസ്വേലൻ എണ്ണ വാങ്ങുന്ന ഏതൊരു രാജ്യത്തുനിന്നും ഇറക്കുമതി ചെയ്യുന്ന എല്ലാ സാധനങ്ങൾക്കും തീരുവ ഏർപ്പെടുത്താനാണ് ട്രംപിന്റെ ഉത്തരവ്. കഴിഞ്ഞ വർഷങ്ങളിൽ മറ്റ് റിഫൈനറികൾ വെനസ്വേലയിൽനിന്ന് നേരിട്ട് ഓയിൽ വാങ്ങുന്നതിനു പകരം വ്യാപാരികളിൽനിന്നാണ് വാങ്ങിയത്. വിലകുറഞ്ഞതും അനായാസം ലഭിക്കുന്നതുമായ റഷ്യൻ ക്രൂഡ് ആണ് ഏവർക്കും പ്രിയങ്കരമായിരുന്നത്. റിലയൻസ് റഷ്യൻ ഓയിലും വാങ്ങുന്നുണ്ട്. ചൈനയാണ് വെനസ്വേലൻ ക്രൂഡ് ഏറ്റവും കൂടുതൽ വാങ്ങുന്നത്. ഫെബ്രുവരിയിൽ 40 ശതമാനത്തിലധികം കയറ്റുമതിയും ചൈനയിലേക്കായിരുന്നു. തീരുവ ഭീഷണിയെത്തുടർന്ന് വെനസ്വേലൻ തുറമുഖങ്ങളിൽ എണ്ണ കയറ്റുന്നത് ഈ ആഴ്ച മന്ദഗതിയിലായി.

Source link