SPORTS
കിവീസിനു പരന്പര

വെല്ലിംഗ്ടണ്‍: പാക്കിസ്ഥാന് എതിരായ ട്വന്റി-20 ക്രിക്കറ്റ് പരന്പര 4-1ന് ന്യൂസിലൻഡ് ഏകപക്ഷീയമായി സ്വന്തമാക്കി. അഞ്ചാമത്തെയും അവസാനത്തെയും മത്സരത്തിൽ കിവീസ് എട്ടു വിക്കറ്റ് ജയം നേടി. സ്കോർ: പാക്കിസ്ഥാൻ 20 ഓവറിൽ 128/9. ന്യൂസിലൻഡ് 10 ഓവറിൽ 131/2. ടിം സീഫെർട്ടാണ് (38 പന്തിൽ 97 നോട്ടൗട്ട്) കിവീസിനെ ജയത്തിലെത്തിച്ചത്.
22 റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റ് വീഴ്ത്തിയ ജയിംസ് നീഷം പ്ലെയർ ഓഫ് ദ മാച്ചായി. സീഫെർട്ടാണ് പരന്പരയുടെ താരം.
Source link