ഗർഭിണികൾക്കായുള്ള കേന്ദ്രപദ്ധതിയിൽ ഫണ്ടിന്റെ അഭാവമുണ്ടെന്ന് സോണിയ

ന്യൂഡൽഹി: ഗർഭിണികൾക്കു പ്രസവാനുകൂല്യങ്ങൾ നൽകുന്ന കേന്ദ്രപദ്ധതിയായ പ്രധാനമന്ത്രി വന്ദന യോജനയിൽ (പിഎംഎംവിവൈ) ഫണ്ടിന്റെ ഗണ്യമായ അഭാവമുണ്ടെന്ന് സോണിയ ഗാന്ധി. ഗുണഭോക്താക്കൾക്ക് അർഹമായ ആനുകൂല്യങ്ങളിൽ പലതിനും ഫണ്ടിന്റെ അഭാവത്തിൽ ഇടിവുണ്ടായിട്ടുണ്ടെന്ന് കോണ്ഗ്രസ് പാർലമെന്ററി പാർട്ടി നേതാവുകൂടിയായ സോണിയ രാജ്യസഭയിൽ പറഞ്ഞു.
2013ലെ ദേശീയ ഭക്ഷ്യസുരക്ഷാ നിയമത്തിനു കീഴിൽ നടപ്പാക്കുന്ന പദ്ധതിയിൽ നിയമത്തിലെ പല വ്യവസ്ഥകളും ലംഘിക്കുന്നുണ്ടെന്ന് സോണിയ ചൂണ്ടിക്കാട്ടി.
Source link