ജോയ് ആലുക്കാസിന് ഓണററി ഡോക്ടറേറ്റ്

തൃശൂർ: ജ്വല്ലറി ഗ്രൂപ്പായ ജോയ്ആലുക്കാസിന്റെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ജോയ് ആലുക്കാസിനു ചണ്ഡിഗഡ് ആസ്ഥാനമായുള്ള ചിത്കാര യൂണിവേഴ്സിറ്റിയുടെ ഓണററി ഡോക്ടറേറ്റ് ലഭിച്ചു. ഇന്ത്യൻ സ്വർണവ്യവസായരംഗത്തെ ആധുനികവത്കരണം, സംരംഭകത്വ വികസനം, മാനുഷികമൂല്യത്തിലൂന്നിയുള്ള പ്രവർത്തനം എന്നിവയിലെ സംഭാവനകൾ പരിഗണിച്ചാണ് ബഹുമതി. യൂണിവേഴ്സിറ്റി കാന്പസിൽ നടന്ന ചടങ്ങിൽ ചാൻസലർ ഡോ. അശോക് കെ. ചിത്കാര, പ്രോ ചാൻസലർ ഡോ. മധു ചിത്കാര, വൈസ് ചാൻസലർ ഡോ. സന്ദിർ ശർമ, പ്രോ വൈസ് ചാൻസലർ ഡോ. കവിത തരഗി എന്നിവർ ചേർന്ന് ജോയ് ആലുക്കാസിനെ ആദരിച്ചു. യൂണിവേഴ്സിറ്റി അധികൃതരും ജോയ്ആലുക്കാസ് ഗ്രൂപ്പ് പ്രതിനിധികളും പങ്കെടുത്തു.
സംരംഭകത്വം വളർത്തുന്നതിനൊപ്പം സാമൂഹിക ഉത്തരവാദിത്വത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ജോയ് ആലുക്കാസ് അധ്യാപകരും വിദ്യാർഥികളുമായി സംവദിച്ചു.

Source link