KERALAMLATEST NEWS

പി.വി.സി നിയമനം: യോഗ്യത കുറച്ചത് വിവാദത്തിൽ

തിരുവനന്തപുരം: നിയമസഭ പാസാക്കിയ സർവകലാശാലാ നിയമഭേദഗതി ബില്ലിൽ പ്രോ വൈസ്ചാൻസലർ നിയമനത്തിനുള്ള യോഗ്യത കുറച്ചത് വിവാദത്തിൽ. പത്തു വർഷം പരിചയമുള്ള പ്രൊഫസർ, പ്രിൻസിപ്പൽ എന്നിവരെ പി.വി.സിയാക്കാനായിരുന്നു സഭയിൽ അവതരിപ്പിച്ച ബില്ലിലെ വ്യവസ്ഥ. എന്നാൽ, ഇതിനൊപ്പം അസോസിയേറ്റ് പ്രൊഫസർ എന്ന് കൂട്ടിച്ചേർത്താണ് ബിൽ പാസാക്കിയത്. സി.പി.എം അനുകൂല അദ്ധ്യാപക സംഘടനകളിലെ നേതാക്കളായ അസോസിയേറ്റ് പ്രൊഫസർമാരെ പി.വി.സിയാക്കാനാണ് യോഗ്യത കുറച്ചതെന്നാണ് ആരോപണം.

യൂണിവേഴ്സിറ്റിയിൽ സീനിയർ പ്രൊഫസർമാരും പ്രൊഫസറുടെ പദവിയിലുള്ള സ്റ്റാറ്റ്യൂട്ടറി ഉദ്യോഗസ്ഥരും അഫിലിയേറ്റഡ് കോളേജുകളിൽ പ്രിൻസിപ്പൽമാരും ധാരാളമുള്ളപ്പോഴാണ് പി.വി.സിയാവാനുള്ള യോഗ്യതയിൽ ഇളവു നൽകുന്നത്. കേരള സർവകലാശാലയിൽ സ്ഥാനക്കയറ്റ വിവാദം നേരിടുന്ന അദ്ധ്യാപകനെ പി.വി.സിയാക്കാനാണ് ഭേദഗതിയെന്നും ആക്ഷേപമുണ്ട്. യോഗ്യതായിളവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും, ഉന്നത വിദ്യാഭ്യാസ മന്ത്രിക്കും സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി നിവേദനം നൽകി.


Source link

Related Articles

Back to top button